ആനയുടെ ആക്രമണത്തിൽ നിന്നും കുട്ടിയും പിതാവും രക്ഷപ്പെടുന്ന ചിത്രങ്ങൾ

ആനയുടെ ആക്രമണത്തിൽ നിന്ന് പിതാവും മകനും രക്ഷപ്പെടുന്ന വിഡിയോ വൈറൽ

കീഴുപറമ്പ് (മലപ്പുറം): ആനക്ക് നൽകാൻ തേങ്ങയുമായി എത്തിയ പിതാവും മകനും ആക്രമണത്തിൽ നിന്ന്​ അത്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. അരീക്കോടിനടുത്ത്​ കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പിൽ തളച്ചിട്ട കൊളക്കാടൻ മിനി എന്ന ആനയുടെ അടുത്ത് പിതാവും മകനും തേങ്ങ കൊടുക്കാനെത്തിയ ദൃശ്യങ്ങളാണ്​ പ്രചരിക്കുന്നത്​.

പിതാവാണ്​ ആദ്യം തേങ്ങ നൽകിയത്​. തുടർന്ന്​ മകൻ തേങ്ങ കൊടുക്കുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. പിതാവ് ഉടൻ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ രണ്ടുപേരും തെറിച്ച് വീഴുകയും ചെയ്തു. 2021 നവംബറിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇപ്പോഴാണ്​ പുറത്തുവന്നത്​.

പൊതുവെ ശാന്തനായ ആനയാണ് മിനിയെന്നും എന്നാൽ, പലരും പഴത്തൊലിയും തേങ്ങയുടെ ചകിരിയും മാ​ത്രം നൽകി കബളിപ്പിക്കുന്നതാകാം ആനയെ പ്രകോപിപ്പിച്ചതെന്നും ഉടമ കൊളക്കാടൻ നാസർ പറഞ്ഞു. പാപ്പാനോ ഞാനോ ഇല്ലാത്ത സമയത്ത് ഒരു കാരണവശാലും ആരും ആനയുടെ അടുത്ത് പോകരുതെന്നും അദ്ദേഹം പറഞ്ഞു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചതോടെ വനപാലകർ സ്ഥലത്തെത്തി ആനയുടെ ഉടമയുമായി സംസാരിച്ചു.

Tags:    
News Summary - Video of father and son escaping elephant attack viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.