മഞ്ചേരി: ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറിൽ അഡ്വ. കെ. രാജേന്ദ്രന്റെ പേരിലുള്ള വിന്നേഴ്സ് ട്രോഫി കോഴിക്കോട് ബാർ അസോസിയേഷനും കെ.എ.ഡി. നമ്പൂതിരിപ്പാടിന്റെ പേരിലുള്ള റണ്ണേഴ്സ് അപ് ട്രോഫി മഞ്ചേരി ബാർ അസോസിയേഷനും കരസ്ഥമാക്കി. കോഴിക്കോട് ബാറിലെ നീരജ് റഹ്മാൻ മാൻ ഓഫ് ദ ടൂർണമെൻറായി തിരഞ്ഞെടുക്കപ്പെട്ടു.
മഞ്ചേരി ഡ്രീംസ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ച ടൂർണമെൻറിൽ വിവിധ സംസ്ഥാനങ്ങളിലെ ബാർ അസോസിയേഷനുകളിൽ നിന്നായി ഒട്ടനവധി ടീമുകൾ പങ്കെടുത്തു.
വിന്നേഴ്സിനുള്ള ട്രോഫി യു.എ. ലത്തീഫ് എം.എൽ.എയും കാഷ് പ്രൈസ് ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷും റണ്ണേഴ്സ് ട്രോഫി വഖഫ് ബോർഡ് ചെയർമാൻ ടി.കെ. ഹംസയും കാഷ് പ്രൈസ് സി. ശ്രീധരൻ നായരും നൽകി. മാൻ ഓഫ് ദ മാച്ചിനുള്ള ട്രോഫി അഡ്വ. എ.ആർ. ഗോപിനാഥും ടൂർണമെൻറിലെ വിവിധ ട്രോഫികൾ ഗവ. പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.ടി. ഗംഗാധരൻ, കെ.എം. സുരേഷ് കൃഷ്ണൻ നമ്പൂതിരി എന്നിവരും നൽകി.
സമാപന യോഗത്തിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് അഡ്വ. കെ. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ ട്രഷറർ ഇസ്ഹാഖ്, അഭിഭാഷകരായ കെ. കൃഷ്ണനുണ്ണി, യു.എ. അമീർ, ആസിഫ് ഇഖ്ബാൽ, ആയിഷ പി. ജമാൽ, ഡാനി ഹഡ്സൻ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ. സോമസുന്ദരൻ സ്വാഗതവും ഗവ. പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.