ഭാവിയില്‍ ഇന്ത്യക്ക് അഭിമാനത്തോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരുപിടി അത്ലറ്റുകളാണ് ഇത്തവണത്തെ ദേശീയ സ്കൂള്‍ മീറ്റിന്‍െറ ഹൈലൈറ്റ്. സബ് ജൂനിയര്‍ ഗേള്‍സ് 600 മീറ്ററില്‍ മീറ്റ് റെക്കോഡോടെ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ ബൊമാന തായിയുടേതുതന്നെ നാലാം ദിനം എടുത്തുപറയേണ്ട ആദ്യ പേര്.
ഹൈജംപിലും ലോങ്ജംപിലും കേരളത്തില്‍നിന്ന് മികച്ച താരങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുകയാണ്. ജൂനിയര്‍ ഗേള്‍സ് ലോങ് ജംപിന് പിന്നാലെ ഹൈജംപിലും സ്വര്‍ണം നേടുകയും ട്രിപ്ള്‍ ജംപില്‍ മത്സരിക്കാനിരിക്കുകയും ചെയ്യുന്ന ലിസ്ബത്ത് കരോളിന്‍ ജോസഫിന്‍േറത് അസാമാന്യ പ്രതിഭയുടെ പ്രകടനമാണെന്ന് പറയാം. ജൂനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയില്‍ വെങ്കലം നേടിയ പി.ആര്‍. ഐശ്വര്യ ട്രിപ്ള്‍ജംപ് താരം കൂടിയാണെന്നത് കൗതകമുണര്‍ത്തുന്നു.
സബ് ജൂനിയര്‍ ഗേള്‍സ് ലോങ്ജംപില്‍ ഒന്നാം സ്ഥാനത്തത്തെിയ ഐറിന്‍ മറിയ ബിജുവും മികച്ച പരിശീലനവും അനുഭവസമ്പത്തും ലഭിക്കുമ്പോള്‍ മുന്നേറാന്‍ കഴിവുള്ള കുട്ടിയാണ്.
റിലേയിലാണ് കേരള താരങ്ങളില്‍നിന്ന് പ്രതീക്ഷിച്ച പ്രകടനമില്ലാതിരുന്നത്. ബാറ്റണ്‍ കൈമാറുന്ന സമയത്തുണ്ടായ പ്രശ്നങ്ങളാണ് പല ഉറച്ച സ്വര്‍ണമെഡലുകളും നഷ്ടപ്പെടുത്തിയത്.
പരസ്പരധാരണക്കുറവാണിതിന് കാരണം. ഇക്കാര്യത്തില്‍ മുന്നൊരുക്കം വേണ്ടിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്നും മികവുറ്റ അത്ലറ്റുകളുണ്ട്. ട്രിപ്ള്‍ജംപുകാര്‍ അവരുടെ പ്രായത്തിനനുസരിച്ച് ചെയ്തു.
ഇന്ത്യന്‍ സാഹചര്യത്തിലാണ് ഇതിനെ വിലയിരുത്തേണ്ടത്.
എന്‍െറ ജംപിങ് അക്കാദമിയിലേക്ക് തേടിക്കൊണ്ടിരുന്നവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് മനസ്സിലാകുന്നു പ്രകടനം കാണുമ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.