നക്ഷത്രങ്ങൾ നിറഞ്ഞ റയൽ മഡ്രിഡ് പളുങ്കുപാത്രം പോലെയാണ്. മർമമറിയാതെ ഉപയോഗിച്ചാൽ ഉടഞ്ഞു പോവും. കാർലോ ആഞ്ചലോട്ടിയും റഫ ബെനിറ്റസുമെല്ലാം പരാജയപ്പെട്ടിടത്ത് ഇൗ മർമമറിഞ്ഞ് കളിമെനയുകയായിരുന്നു സിനദിൻ സിദാൻ എന്ന പരിശീലകൻ. അതിന് അദ്ദേഹത്തിെൻറ കൈകളിൽ ഏറെ പാഠങ്ങളുണ്ട്. ബെനിറ്റസിെൻറ സഹായിയായി കൂടിയ നാളുകളിൽ റയൽ മഡ്രിഡിെൻറ ഡ്രസിങ് റൂമിൽ സംഭവിച്ച അരുതായ്മകൾ സിദാൻ തെൻറ ടീമിൽനിന്ന് മാറ്റിനിർത്താൻ ശ്രമിച്ചു. പിന്നെ, നക്ഷത്രക്കൂട്ടങ്ങളെ എങ്ങനെ ഒന്നിച്ചു മേയാൻ വിടാമെന്നതിന് സ്വന്തം കളിക്കാലം നൽകിയ പരിചയവും. 1990കളുടെ അവസാനവും സഹസ്രാബ്ദത്തിെൻറ തുടക്കകാലവും. സിദാൻ, ഡേവിഡ് ബെക്കാം, ലൂയി ഫിഗോ, റൊണാൾഡോ എന്നീ താരരാജാക്കന്മാർ നിറഞ്ഞ റയലിനെ ‘ഗലാക്റ്റികോസ്’ എന്ന് ഫുട്ബാൾ ലോകം വിളിച്ച കാലം. ഇവരെ മേയ്ക്കാൻ വിസെെൻറ ഡെൽബോസ്ക്വെയും ജോൺ തോഷാകും ഉപയോഗിച്ച നയതന്ത്രം സിദാനും അടുത്തുനിന്നറിഞ്ഞിരുന്നു. ഇതൊക്കെതന്നെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെയ്ലും കരിം ബെൻസേമയും അണിനിരന്ന റയലിൽ സിദാൻ പ്രയോഗിച്ചതും.
സാൻറിയാഗോ ബെർണബ്യൂവിലെ ഒന്നാം നമ്പർ പരിശീലകനായി സിദാൻ സ്ഥാനമേറ്റെടുത്തിട്ട് 17 മാസം മാത്രമേ ആയിട്ടുള്ളൂ. ഇതിനിടയിൽ റയൽ മഡ്രിഡിെൻറ ഷെൽഫിലെത്തിയ കിരീടങ്ങളും അവിസ്മരണീയ ജയങ്ങളും പരിശീലകമികവിന് സാക്ഷ്യംപറയും. കളിക്കാരനെന്ന നിലയിൽ ലോകകപ്പ്, യൂറോ കിരീടങ്ങൾ, ക്ലബ് ജഴ്സിയിൽ സീരി ‘എ’ (2), ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സൂപ്പർ കപ്പ് (2) എന്നിവ സ്വന്തമാക്കിയ സിദാൻ കോച്ചിെൻറ കുപ്പായത്തിൽ ഒന്നര വർഷത്തിലും കുറഞ്ഞ കാലംകൊണ്ട് നേടിയത് അഞ്ച് കിരീടങ്ങൾ.
2016 ജനുവരിയിൽ റഫ ബെനിറ്റസിെൻറ പിൻഗാമിയായെത്തുേമ്പാൾ ലാ ലിഗ പോയൻറ് പട്ടികയിൽ റയൽ മൂന്നാമതായിരുന്നു. നാലാം മാസം ഇതേ ക്ലബിനെ ചാമ്പ്യൻസ് ലീഗ് കിരീടമണിയിച്ച് വിശ്വസിച്ചവരെ കാത്തു. ലീഗ് സീസണിൽ ഒരു പോയൻറ് വ്യത്യാസത്തിൽ രണ്ടാമതുമായി. 2016-17 സീസൺ പിറന്നപ്പോൾ ട്രിപ്ൾ കിരീടത്തിലേക്കായിരുന്നു കണ്ണുകൾ. പക്ഷേ, കിങ്സ് കപ്പ് കൈവിെട്ടങ്കിലും നാലു വർഷത്തിനുശേഷം ലാ ലിഗ കിരീടം മഡ്രിഡിലെത്തിച്ച് വാക്കുപാലിച്ചു. പിന്നാലെ, ചാമ്പ്യൻസ് ലീഗിൽ കിരീടം നിലനിർത്തി ചരിത്രവും കുറിച്ചു. 1992ൽ യൂറോപ്യൻ കപ്പ് ചാമ്പ്യൻസ് ലീഗായശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമായി മാറി സിദാെൻറ റയൽ. എന്നിട്ടും സിദാെൻറ സ്വപ്നക്കുതിപ്പിന് അവസാനമില്ല. കാർഡിഫിൽ കിരീടജയത്തിനുശേഷം മനസ്സുതുറന്ന മുൻ ഫ്രഞ്ച് താരം മറ്റൊരു കാര്യംകൂടി വെളിപ്പെടുത്തി. 1956-58 സീസണിൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും രണ്ടു തവണ മുത്തമിട്ട റയൽ മഡ്രിഡ് എന്ന നേട്ടം അടുത്ത സീസണിൽ ആവർത്തിക്കുക. പക്ഷേ, ആ മോഹം അത്ര എളുപ്പമല്ല. എങ്കിലും ഇൗ കിരീടം അതും സാധ്യമാവുമെന്ന് മോഹിപ്പിക്കുന്നു -സിദാെൻറ വാക്കുകൾ.
കൃത്യമായ റൊേട്ടഷൻ പോളിസിയും താരങ്ങൾക്ക് വിശ്രമം നൽകിയും അസൻസിയോ, മൊറാറ്റ, കൊവാസിച് എന്നിവരുടെ റിസർവ് ബെഞ്ചിന് അവസരം നൽകിയുമായിരുന്നു സിദാൻ സീസൺ മുഴുവൻ തന്ത്രം മെനഞ്ഞത്. ഇത് ക്രിസ്റ്റ്യാനോ, ബെയ്ൽ, ബെൻസേമ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കില്ലാെത കളിക്കാനും അവസരമായി. ടീമിന് കോച്ചായി നിൽക്കുേമ്പാൾതന്നെ, അവരിലൊരാളാവാനും സിദാന് കഴിഞ്ഞു. ഒപ്പം, ക്രിസ്റ്റ്യാനോയെന്ന സൂപ്പർതാരത്തിന് ടീമിനകത്തും താരപദവി നൽകാനുമായി. ഇസ്കോ, കാസ്മിറോ, ടോണി ക്രൂസ് എന്നിവരുടെ ക്രിയേറ്റിവ് ഫുട്ബാളിനുമുണ്ടായിരുന്നു സിദാെൻറ തന്ത്രങ്ങളിൽ ഇടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.