ദോഹ: ഒളിമ്പിക്സും ലോകചാമ്പ്യൻഷിപ്പും ഉൾപ്പെടെ ലോകവേദികളിൽ ഖത്തറിനായി മെഡലുകൾ വാരിക്കൂട്ടിയ ഹൈജംപ് താരം മുഅതസ് ബർഷിമിന് പുതിയ നിയോഗം. ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (ഒ.സി.എ) അത്ലറ്റ്സ് കമ്മിറ്റി അംഗമായാണ് കഴിഞ്ഞ ദിവസം ചൈനയിലെ ഹാങ്ചുവിൽ നടന്ന യോഗം തെരഞ്ഞെടുത്തത്. രണ്ട് കായിക താരങ്ങൾ ഉൾപ്പെടെ ഒമ്പ് പേർ ഉൾപ്പെടുന്നതാണ് ഒ.സി.എയുടെ അത്ലറ്റ്സ് കമ്മിറ്റി.
അന്താരാഷ്ട്ര വേദികളിൽ നിരവധി മെഡലുകൾ സ്വന്തമാക്കിയ മുഅതസ് ബർഷിമിന്റെ സാന്നിധ്യത്തിലൂടെ ഏഷ്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രവർത്തനത്തിൽ കായിക താരങ്ങളുടെ പങ്കാളിത്തം കൂടിയായി മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.