ബുഡാപെസ്റ്റ്: ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ പുരുഷന്മാർ സ്വർണത്തിനരികെ. ഇറാനെ തോൽപിച്ചാണ് ഇന്ത്യൻ സംഘം കുതിക്കുന്നത്. 0.5 പോയന്റിനെതിരെ 3.5 പോയന്റിന് ഇറാനെയാണ് തോൽപിച്ചത്. എട്ട് കളികളിൽ എട്ടും ജയിച്ച ഇന്ത്യക്ക് 16 പോയന്റുണ്ട്. ഹംഗറി, ഉസ്ബകിസ്താൻ ടീമുകളേക്കാൾ രണ്ട് പോയന്റിന്റെ നിർണായക ലീഡാണുള്ളത്. മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. അതേസമയം, വനിത ടീം പോളണ്ടിനോട് തോറ്റു. പോളണ്ടിനും കസാഖ്സ്താനുമൊപ്പം ഇന്ത്യൻ വനിതകൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പുരുഷന്മാരിൽ ഇന്ത്യയുടെ അർജുൻ എരിഗെയ്സിയും ഡി. ഗുകേഷും വിദിത് ഗുജ്റാത്തിയും ജയിച്ചു. ആർ. പ്രഗ്നാനന്ദക്ക് സമനിലയായിരുന്നു ഫലം. വനിതകളിൽ ഡി. ഹരികയും ആർ. വൈശാലിയും തോറ്റു. ദിവ്യ ദേശ്മുഖാണ് ജയിച്ച ഏക താരം. വന്തിക അഗർവാൾ സമനില വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.