ന്യൂഡൽഹി: രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 67 പരിശീലന കേന്ദ്രങ്ങൾ പുതിയ കോവിഡ് വ്യാപനം കണക്കിലെടുത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അടച്ചുപൂട്ടി. മുൻനിര താരങ്ങൾക്ക് മാത്രമായി പ്രവർത്തിക്കുന്നവ ബയോ ബബ്ളിൽ പ്രവർത്തിക്കും. ഏഷ്യ, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയവക്കായി പരിശീലനം പുരോഗമിക്കുന്ന പട്യാല, ബംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളാണ് തുടരുക. ചില സംസ്ഥാനങ്ങളിൽ എല്ലാ കായിക മത്സരങ്ങൾക്കും താത്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്ത് 1,79,723 പുതിയ കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സായ് ഭോപാൽ കേന്ദ്രത്തിൽ 24 കായിക താരങ്ങൾക്കും 12 സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതും വാർത്തയായി.
കൂച്ച് ബിഹാർ ട്രോഫി; നോക്കൗട്ട് മത്സരങ്ങൾ നീട്ടി
മുംബൈ: കൂച്ച് ബിഹാർ ട്രോഫി നോക്കൗട്ട് മത്സരങ്ങൾ നിർത്തിവെച്ച് ബി.സി.സി.ഐ. എട്ടു ടീമുകളിലായി 50 പേർ പോസിറ്റിവായ സാഹചര്യത്തിലാണ് ചൊവ്വാഴ്ച പുണെയിലെ നാലു വേദികളിൽ ആരംഭിക്കാനിരുന്ന മത്സരങ്ങൾക്ക് താത്കാലിക വിലക്ക്. സ്ഥിതി മെച്ചപ്പെടുന്ന സ്ഥിതിക്ക് പുതിയ സമയക്രമം പ്രഖ്യാപിക്കും. ലീഗ് ഘട്ടത്തിൽ 20 കേന്ദ്രങ്ങളിലായി 93 മത്സരങ്ങൾ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.