192 റൺസ് ജയം; ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ശ്രീലങ്ക

ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജയിച്ച് പരമ്പര തൂത്തുവാരി ശ്രീലങ്ക. 192 റൺസിനായിരുന്നു ലങ്കയുടെ വിജയം. അഞ്ചാം നാൾ 511 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടർന്ന ബംഗ്ലാദേശ് 318ന് പുറത്തായി. സ്കോർ: ശ്രീലങ്ക 531 & 157/7 ഡിക്ല., ബംഗ്ലാദേശ് 178 & 318.

81 റൺസുമായി പുറത്താകാതെ നിന്ന മെഹ്ദി ഹസൻ മിറാസും 50 റൺസെടുത്ത മോമിനുൽ ഹഖുമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചുനിന്നത്. ശ്രീലങ്കക്കായി ലാഹിരു കുമാര നാല് വിക്കറ്റ് നേടിയപ്പോൾ കാമിന്ദു മെൻഡിസ് മൂന്നും പ്രഭാത് ജയസൂര്യ രണ്ടും വിശ്വ ഫെർണാണ്ടോ ഒന്നും വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ 92 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയും രണ്ടാം ഇന്നിങ്സിൽ മൂന്ന് ​വിക്കറ്റ് വീഴ്ത്തുകയും ചെയ്ത കാമിന്ദു മെൻഡിസ് മത്സരത്തിലെയും പരമ്പരയിലെയും താരമായി. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും മെൻഡിസ് സെഞ്ച്വറി നേടിയിരുന്നു. പരമ്പരയിൽ 367 റൺസും മൂന്ന് വിക്കറ്റുമാണ് താരത്തിന്റെ സമ്പാദ്യം.

Tags:    
News Summary - 192 run win; Sri Lanka swept the series against Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.