ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേയാണ്. േപ്ല ഒാഫിൽ ഇടം ഉറപ്പിക്കാൻ ടീമുകളുടെ ഫൈനൽ പോരാട്ടം. വെല്ലുവിളിയൊന്നുമില്ലാതെ തുടക്കം മുതലേ കുതിച്ച നിലവിലെ ചാമ്പ്യന്മാരായ മുംബൈ േപ്ല ഒാഫിലെത്തിയ ആദ്യ ടീമായി. പിന്നിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡൽഹി കാപിറ്റൽസും സേഫ് സോണിലാണ്. ഒാരോ കളികൂടി ബാക്കിയുള്ള മൂന്നു ടീമുകൾക്കും ഇനി ആദ്യ സ്ഥാനങ്ങൾക്കുള്ള അങ്കമാണ്.
എന്നാൽ, ഇന്ന് കളത്തിലിറങ്ങുന്ന നാലിൽ മൂന്നുപേർ തമ്മിലാണ് േപ്ല ഒാഫിലെ നാലാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം. വെള്ളിയാഴ്ച രാത്രി കിങ്സ് ഇലവൻ പഞ്ചാബിനെ തോൽപിച്ച് അഞ്ചാം സ്ഥാനത്തേക്കുയർന്ന രാജസ്ഥാൻ റോയൽസാണ് േപ്ല ഒാഫ് കൂട്ടപ്പൊരിച്ചിൽ ഏറെ സങ്കീർണമാക്കിയത്. ഞായറാഴ്ച ആദ്യ അങ്കത്തിൽ ചെന്നൈ സൂപ്പർ കിങ്സ് പഞ്ചാബിനെയും പിന്നാലെ, കൊൽക്കത്ത രാജസ്ഥാൻ റോയൽസിനെയും നേരിടും. രാജസ്ഥാൻ, പഞ്ചാബ്, കൊൽക്കത്ത ടീമുകൾക്ക് 12 പോയൻറാണുള്ളത്.
ശനിയാഴ്ചത്തെ രണ്ടാം അങ്കത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ബാംഗ്ലൂരിനെ വീഴ്ത്തിയതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. 12 പോയൻറുമായി ഹൈദരാബാദ് ഇവർക്കൊപ്പമാവുക മാത്രമല്ല, ഏറ്റവും മികച്ച റൺറേറ്റുമായി അവർ മുന്നിൽ നിൽക്കുകയും ചെയ്യുന്നു.
13 മാച്ച്, 12 പോയൻറ്,
റൺറേറ്റ് -0.133
ചെന്നൈയാണ് ഇന്ന് പഞ്ചാബിെൻറ എതിരാളി. ജയിച്ചാൽ മാത്രം പോരാ, റൺറേറ്റും മെച്ചപ്പെടുത്തിയെങ്കിലേ കാര്യമുള്ളൂ. രാജസ്ഥാനോട് തോറ്റതോടെ മറ്റു ടീമുകളുടെ ഫലവും പഞ്ചാബിന് നിർണായകമായി. ഹൈദരാബാദ് രണ്ടുകളി ജയിക്കുകയോ കൊൽക്കത്ത-രാജസ്ഥാൻ മത്സരത്തിലെ വിജയികൾ മികച്ച റൺറേറ്റ് ഉറപ്പിക്കുകയോ ചെയ്താൽ ജയിച്ചാലും പഞ്ചാബിന് രക്ഷയില്ല.
13 മാച്ച്, 12 പോയൻറ്,
റൺറേറ്റ് -0.377
കൊൽക്കത്തക്കെതിരെ ജയിച്ച് 14 പോയൻറ് നേടിയാൽ, തുടർഫലങ്ങൾ തങ്ങൾക്ക് അനുകൂലമാവാൻ പ്രാർഥിക്കുക. അവസാന കളിയിൽ പഞ്ചാബ് േതാൽക്കുകയും ഹൈദരാബാദ് 12 പോയൻറിൽ ഒതുങ്ങുകയും ചെയ്താൽ റൺറേറ്റ് ടെൻഷനില്ലാതെ രാജസ്ഥാൻ രക്ഷപ്പെടും.
13 മാച്ച്, 12 പോയൻറ്, റൺറേറ്റ് -0.467
രാജസ്ഥാനെതിരെയാണ് മത്സരം. ജയം മാത്രം പോരാ, റൺ റേറ്റ് കാര്യമായി മെച്ചപ്പെടുത്തുകയും വേണം. എങ്കിലേ മൂവർ സംഘത്തിൽ മുന്നിലെത്താൻ കഴിയൂ. ചെന്നൈ പഞ്ചാബിനെ തോൽപിക്കുക, ഹൈദരാബാദ് 12 പോയൻറിൽ ഒതുങ്ങുക -എങ്കിലേ കൊൽക്കത്തക്ക് േപ്ല ഒാഫ് സ്വപ്നം തുന്നാൻ കഴിയൂ.
സ്ഥിരതയാർന്ന പ്രകടനവുമായി കുതിച്ച ഡൽഹിയും ഇപ്പോൾ പിരിമുറുക്കത്തിലാണ്. ശനിയാഴ്ച മുംബൈക്കെതിരായ തോൽവി ഉൾപ്പെടെ അവസാന നാലു കളിയിലെ തോൽവി ടീമിനെ സമ്മർദത്തിലാക്കി. ഒരുകളി ബാക്കിനിൽക്കെ തിങ്കളാഴ്ച ബാംഗ്ലൂരിനെതിരെ ജയിച്ചില്ലെങ്കിൽ റൺ റേറ്റ് പരീക്ഷണം കടന്നുവേണം േപ്ല ഒാഫ് ഉറപ്പിക്കാൻ. നിലവിലെ റൺറേറ്റ്: +0.030.
ചൊവ്വാഴ്ച ഡൽഹിയെ 88 റൺസിന് അട്ടിമറിച്ച ഹൈദരാബാദാണ് ഇപ്പോൾ എല്ലാവർക്കും ഭീഷണി. ശേഷിക്കുന്ന കളി ജയിച്ചാൽ ഹൈദരാബാദ് എല്ലാവരെയും പിന്തള്ളി നാലാമനായി േപ്ല ഒാഫിലെത്തും. റൺറേറ്റിൽ രണ്ടാം സ്ഥാനത്താണ് (+0.396) ഹൈദരാബാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.