ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്തു. 42 വയസുകാരനായ ആന്‍ഡേഴ്‌സണ്‍ ആദ്യമായാണ് ഐ.പി.എല്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ആന്‍ഡേഴ്‌സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.
ഇംഗ്ലണ്ടിനായി കളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് കൊണ്ടാണ് അദ്ദേഹം ഇതുവരെ ഐ.പി.എൽ കളിക്കാതിരുന്നത്. നിലവിൽ രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആൻഡേഴ്സൺ ഐ.പി.എല്ലിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. 1.25 കോടിയാണ് താരം അടിസ്ഥാന വില ഇട്ടിരിക്കുന്നത്.
അതേസമയം ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് നായകനായ ബെൻ സ്റ്റോക്സ് ഐ.പി.എല്ലിൽ നിന്നും വിട്ടുനിൽക്കും. രാജ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ നൽകുവാനാണ് താരം ഐ.പി.എല്ലിൽ നിന്നും ഒഴിവായത്.
ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആൻഡേഴ്സൺ വെറും 44 ട്വന്‍റി20 മത്സരത്തിലാണ് കളിച്ചിട്ടുള്ളത് ഇതിൽ 19 മത്സരം ഇംഗ്ലണ്ടിന് വേണ്ടിയാണ് കളിച്ചത്. നവംബർ 24, 25 തിയ്യതികളിൽ നടക്കുന്ന ഐ.പി.എൽ മേഗാ ലേലത്തിൽ 1574 താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1165 പേരും ഇന്ത്യൻ കളിക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.