ഇന്ത്യൻ പ്രീമിയർ ലീഗിൽ വിജയ വഴിയിലേക്ക് തിരിച്ചെത്തിയ രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി. ആസ്ട്രേലിയൻ പേസറായ ആൻഡ്ര്യൂ ടൈ ടൂർണമെൻറിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. ഇൗ സീസണിൽ രാജസ്ഥാൻ ജഴ്സിയിൽ ഇതുവരെ കളിക്കാത്ത താരം അതിന് മുേമ്പ പിന്മാറുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഇതോടെ നാലാമത്തെ വിദേശ താരത്തെയാണ് രാജസ്ഥാന് നഷ്ടമാകുന്നത്.
നിലവിൽ മൂന്ന് ഇംഗ്ലീഷ് താരങ്ങൾ ലീഗിൽ നിന്ന് പിന്മാറിയിട്ടുണ്ട്. പരിക്ക് കാരണമായിരുന്നു ഒാൾറൗണ്ടർ ബെൻസ്റ്റോക്സും പേസർ ജോഫ്ര ആർച്ചറും പുറത്തുപോയത്. ലിയം ലിവിങ്സ്റ്റൺ എന്ന താരം പിന്മാറിയത് കടുത്ത കോവിഡ് നിയന്ത്രണങ്ങൾ മൂലമായിരുന്നു. പ്രീമിയർ ലീഗിൽ കോവിഡ് കാരണം ടീമംഗങ്ങൾ ബയോ ബബ്ൾ പിന്തുടരേണ്ടതുണ്ട്. താരങ്ങളും മറ്റ് മാനേജ്മെൻറ് ജീവനക്കാരും പുറത്തുള്ള ആരുമായും സമ്പർക്കം പുലർത്താതിരിക്കാനാണ് വെർച്വൽ ബബ്ൾ എന്ന രീതി പിന്തുടരുന്നത്.
ബട്ലർ, മില്ലർ, മോറിസ്, റഹ്മാൻ എന്നിങ്ങനെ നിലവിൽ നാല് വിദേശ താരങ്ങളാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.