86 റൺസും നാല് വിക്കറ്റും; ജെമീമയുടെ ആൾറൗണ്ട് മികവിൽ ഇന്ത്യക്ക് 108 റൺസ് ജയം

ധാക്ക: ജെമീമ റോഡ്രിഗസിന്റെ ആള്‍റൗണ്ട് മികവില്‍ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിതകൾ. 108 റണ്‍സിനായിരുന്നു ഇന്ത്യൻ ജയം. ജെമീമ 86 റൺസും നാല് വിക്കറ്റും നേടി. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി (1-1). മഴ മുടക്കിയ ആദ്യ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 40 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണെടുത്തത്. 78 പന്തിൽ 86 റൺസെടുത്ത ജെമീമയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 88 പന്തിൽ 52 റൺസെടുത്തു. സ്മൃതി മന്ഥാന (36), പ്രിയ പുനിയ (7), യാസ്തിക ഭാട്ടിയ (15), ഹർലീൻ ഡിയോൾ (25), ദീപ്തി ശർമ (പൂജ്യം), സ്നേഹ റാണ (ഒന്ന്), അമൻജോത് കൗർ (പുറത്താകാതെ മൂന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 35.1 ഓവറില്‍ 120 റണ്‍സിന് പുറത്താവുകയായിരുന്നു. 3.1 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജെമീമ തന്നെയായിരുന്നു ബൗളിങ്ങിലും തിളങ്ങിയത്. ദേവിക വൈദ്യ മൂന്ന് വിക്കറ്റെടുത്തു. മേഘ്ന സിങ്, ദീപ്തി ശർമ, സ്നേഹ് റാണ എന്നിവർ ഓരോ വിക്കറ്റ് നേടി. ഫര്‍ഗാന ഹോഖ് (47), ഋതു മോണി (27), മുര്‍ഷിദ ഖാത്തൂന്‍ (12) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നത്.   

Tags:    
News Summary - 86 runs and four wickets for Jemima; India won by 108 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.