ഓരോ ലോകകപ്പുകളിലും ഓരോ കറുത്ത കുതിരകളുണ്ടാകും. വമ്പൻമാരുടെ വഴി മുടക്കുന്നത് അവരായിരിക്കും. ഈ ട്വൻറി 20 ലോകകപ്പിൽ കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിക്കാവുന്ന ടീമുകൾ ഇല്ലെങ്കിലും ശ്രദ്ദേയ പ്രകടനം കാഴ്ചവെച്ച ഏക കുഞ്ഞൻ ടീമാണ് അഫ്ഗാനിസ്താൻ. കീഴടക്കാൻ കഴിഞ്ഞില്ലെങ്കിലും മുൻനിര ടീമുകളെ ഞെട്ടിച്ച് പോരാടിയാണ് അവർ മടങ്ങിയത്. അവസാന മത്സരം വരെ സെമി പ്രതീക്ഷ നിലനിർത്താൻ കഴിഞ്ഞു എന്നത് തന്നെ അവരുടെ നേട്ടമാണ്. ˇഭ്യന്തര പ്രശ്നങ്ങളുൾപ്പെടെ നേരിടുന്ന സമയത്താണ് അെതല്ലാം മറികടന്ന് ലോകകപ്പിന് എത്തിയത്.
കാബൂൾ വിമാനത്താവളത്തിൽ നിന്ന് മറ്റ് യാത്രക്കാർക്കൊപ്പമായിരുന്നു അഫ്ഗാനിസ്താൻ ടീം ലോകകപ്പിന് പുറപ്പെട്ടത്. അഫ്ഗാനിൽ നിന്ന് പലായനം ചെയ്യുന്നവരുടെ കൂടെ ഖത്തറിലേക്കായിരുന്നു ˇദ്യ യാത്ര. ജപ്പാൻ, ബെൽജിയം, അയർലൻഡ്, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വീഡൻ, കനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ളവരായിരുന്നു ഒപ്പമുണ്ടായിരുന്നത്. അഫ്ഗാനിൽ നിന്നുള്ള മാധ്യമപ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഖത്തറിൽ പരിശീലനം നടത്തിയ ശേഷമാണ് യു.എ.ഇയിലേക്ക് തിരിച്ചത്. ഇതിനിടയിൽ അഫ്ഗാൻ വനിത ക്രിക്കറ്റ് ടീമിന് താലിബാൻ വിലക്കേർപ്പെടുത്തിയതോടെ പുരുഷ ടീമിെൻറ മത്സരങ്ങളും അനിശ്ചിതാവസ്ഥയി അഫ്ഗാനുമായുള്ള ടെസ്റ്റ് പരമ്പരയിൽ നിന്ന് പിൻമാറുന്നതായി ˇസ്ട്രേലിയ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ലോകകപ്പിൽ അഫ്ഗാനെതിരെ ˇരും ബഹിഷ്കരണം പ്രഖ്യാപിക്കാതിരുന്നത് ഭാഗ്യമായി.
ലോകകപ്പിന് തൊട്ടുമുൻപ് ടീമിനുള്ളിലും അഭ്യന്തര പ്രശ്നങ്ങളുണ്ടായി. തന്നോട് ˇലോചിക്കാതെയാണ് ടീം പ്രഖ്യാപിച്ചത് എന്ന് ˇരോപിച്ച് റാശിദ് ഖാൻ നായകസ്ഥാനം രാജിവെച്ചു. മുഹമ്മദ് നബിയെ താൽക്കാലിക നായകനായി പ്രഖ്യാപിച്ചാണ് ടീം ക്രീസിലിറങ്ങിയത്. രണ്ട് മത്സരം കഴിഞ്ഞപ്പോൾ മുൻ നായകൻ അസ്ഗർ അഫ്ഗാൻ വിരമിക്കൽ പ്രഖ്യാപിച്ചു. ഇതിന് പിന്നിലും ടീമിലെ പടലപ്പിണക്കങ്ങളാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഇതൊന്നും ബാധിക്കാത്ത രീതിയിലായിരുന്നു ടീമിെൻറ കളത്തിലെ പ്രകടനം. അഞ്ച് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് വിജയിച്ചതെങ്കിലും രണ്ടും ഒന്നൊന്നര വിജയമായിരുന്നു. ടൂർണമെൻറിലെ ഏറ്റവും മികച്ച ടീം എന്ന് വിലയിരുത്തപ്പെടുന്ന പാകിസ്താനെതിരെ വിജയത്തിെൻറ പടിക്കൽ വരെയെത്തിയ ശേഷം വീണു.
സ്കോട്ട്ലൻഡിനെതിരായ ആദ്യ മത്സരം മുതൽ അഫ്ഗാൻ നയം വ്യക്തമാക്കിയിരുന്നു. ഹസ്റത്തുല്ലാ സസായിയും മുഹമ്മദ് ഷഹ്സാദും റഹ്മാനുള്ള ഗുർബാസും നജീബുല്ല സദ്രാനും അടിച്ചുതകർത്തപ്പോൾ 190 റൺസാണ് അഫ്ഗാൻ അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറുകളിൽ ഒന്നാണത്. മറുപടി ബാറ്റിങിനിറങ്ങിയ സ്കോട്ട്ലാൻഡിനെ 60 റൺസിന് പുറത്താക്കയേതാടെ ക്രിക്കറ്റ് ലോകം ചെറുതായൊന്ന് ഞെട്ടി. ഇന്ത്യയും പാകിസ്താനും അടങ്ങിയ ഗ്രൂപ്പിൽ അട്ടിമറികൾ പലരും പ്രവചിച്ചു. പാകിസ്താനെതിരായ മത്സരത്തിൽ അട്ടിമറി മണത്തിരുന്നു.
രണ്ട് ഓവറിൽ 24 റൺസ് വേണമെന്ന നിലയിൽ ആസിഫ് അലി നടത്തിയ വെടിക്കെട്ടാണ് അഫ്ഗാനിൽ നിന്ന് മത്സരം തട്ടിപ്പറിച്ചത്. നമീബിയ ആയിരുന്നു അഫ്ഗാെൻറ അടുത്ത ഇര. ആദ്യം ബാറ്റ് ചെയ്ത് 160 റൺസ് നേടിയ അഫ്ഗാൻ നമീബിയയെ 98 റൺസിലൊതുക്കി വമ്പൻ ജയം നേടി. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളെല്ലാം തുടർച്ചയായി തോറ്റുകൊണ്ടിരുന്നപ്പോൾ അഫ്ഗാൻ രണ്ട് കളിയാണ് ആദ്യം ബാറ്റ് ചെയ്ത് ജയിച്ചത്. എന്നാൽ, ഇന്ത്യക്കെതിരായ മത്സരം അഫ്ഗാന് തിരിച്ചടിയായി. ഇന്ത്യ 210 റൺസെടുത്തപ്പോൾ അഫ്ഗാന് മറുപടിയുണ്ടായിരുന്നില്ല.
ഇന്ത്യക്ക് സെമിയിലെത്താൻ അഫ്ഗാൻ മനപൂർവം തോറ്റുകൊടുത്തു എന്ന് വരെ ആരോപണമുണ്ടായി. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിനിറങ്ങുേമ്പാഴും അഫ്ഗാന് ഫൈനൽ പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ, നിർണായകമായ ഈ മത്സരത്തിൽ കാലിടറിയതോടെ അഫ്ഗാൻ പുറത്തായി. സെമിയിലെത്താൻ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ ഓർമയിൽ സൂക്ഷിക്കപ്പെടുന്ന ഒരുപിടി നിമിഷങ്ങൾ സൃഷ്ടിച്ചാണ് അഫ്ഗാനിസ്താൻ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.