ബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് 2022 താര ലേലത്തിൽ അഫ്‌ഗാനിസ്ഥാൻ ഓൾ റൗണ്ടർ മുഹമ്മദ് നബിക്ക് വേണ്ടി ആരും രംഗത്ത് വന്നില്ല. കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന മുൻ സൺ റൈസസ് ഹൈദരാബാദ് താരം ആദ്യ റൗണ്ടിൽ വിൽക്കപ്പെട്ടില്ല. 2017 എഡിഷൻ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാണ് മുഹമ്മദ് നബി. ഒരേ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് അദ്ദേഹം എല്ലാ സീസണുകളും കളിച്ചത്. ഐ.പി.എല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 180 റൺസും 13 വിക്കറ്റുമാണ് നബിയുടെ നേട്ടം.
ഐ.പി.എൽ അരങ്ങേറ്റ സീസണിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രമാണ് നബി കളിച്ചത്. അതിൽ രണ്ട് റൺസും രണ്ട് വിക്കറ്റുമാണ് താരത്തിന് നേടാനായത്. 2018ൽ രണ്ട് മത്സരങ്ങളിൽ നിന്ന് 18 റൺസും ഒരു വിക്കറ്റും നേടി. 2019ൽ എട്ട് മത്സരങ്ങളിലായി 115 റൺസും എട്ട് വിക്കറ്റും നേടി.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി നബി മൂന്ന് മത്സരങ്ങൾ കളിച്ചിരുന്നു. 34 റൺസും രണ്ട് വിക്കറ്റുമാണ് നേടിയത്. പരിക്കിനെ തുടർന്ന് ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി. ഐ.പി.എൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് നബിയെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.