വായുമലിനീകരണം രൂക്ഷമായി; ഡൽഹിയിലെ പരിശീലനം റദ്ദാക്കി ബംഗ്ലാദേശ് ടീം

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ ശ്വാ​സം മു​ട്ടുകയാണ് രാജ്യതലസ്ഥാനമായ ഡ​ൽ​ഹി. മൂ​ട​ൽ മ​ഞ്ഞി​ൽ മു​ങ്ങി​യ​പോ​ലെ അ​ന്ത​രീ​ക്ഷം ക​ല​ങ്ങി​യ ഡ​ൽ​ഹി​യി​ലെ ശ്വാ​സ​വാ​യു മ​ലി​നീ​ക​ര​ണം​ ‘ഗു​രു​ത​ര’​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചിരുന്നു. ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഭ​യ​ന്ന് ഇന്ന്​ പ്രൈ​മ​റി സ്കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി ന​ൽ​കുകയും ചെയ്തു. മ​ലി​നീ​ക​ര​ണ തോ​ത്​ ഉ​യ​രാ​തി​രി​ക്കാ​ൻ ത​ല​സ്ഥാ​ന പ​രി​ധി​യി​ൽ ലോ​റി ഗ​താ​ഗ​തവും മറ്റ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങളുമൊക്കെ താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ലോകകപ്പിനെത്തിയ ബംഗ്ലാദേശ് ടീം അവരുടെ പരിശീലന സെഷൻ റദ്ദാക്കിയിരിക്കുകയാണ്.

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഡൽഹിയിൽ പരിശീലനം നടത്തേണ്ടതായിരുന്നു കടുവകൾക്ക്. തങ്ങളുടെ കളിക്കാരുടെ ആരോഗ സംരക്ഷണം മുന്നിൽ കണ്ട് പരിശീലന സെഷൻ റദ്ദാക്കിയതായി ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ് അറിയിച്ചു. "ഞങ്ങൾക്ക് ഇന്ന് ഒരു പരിശീലന സെഷൻ ഉണ്ടായിരുന്നു, പക്ഷേ മോശമായ സാഹചര്യങ്ങൾ കാരണം ഞങ്ങൾ പിൻവാങ്ങി." - അദ്ദേഹം പറഞ്ഞതായി ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.

അതേസമയം, അ​ന്ത​രീ​ക്ഷ വാ​യു​വി​ന്‍റെ ഗു​ണ​മേ​ന്മ സൂ​ചി​ക (എ.​ക്യു.​ഐ) അ​പ​ക​ട​നി​ല​യാ​യ 450 ക​ട​ന്ന​തോ​ടെ​യാ​ണ്​ കടുത്ത ​ന​ട​പ​ടി​ക​ളുമായി ഡൽഹി സർക്കാർ രംഗത്തുവന്നത്. ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്​​​ട്ര, യു.​പി ന​ഗ​ര​ങ്ങ​ളി​ലും മ​ലി​നീ​ക​ര​ണ തോ​ത്​ കൂടിയിട്ടുണ്ട്. കാ​റ്റി​ന്‍റെ വേ​ഗ​ക്കു​റ​വ്, മ​ഴ​യി​ല്ലാ​യ്മ, പാ​ട​ങ്ങ​ളി​ലെ വൈ​ക്കോ​ൽ ക​ത്തി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും അ​ന്ത​രീ​ക്ഷം മോ​ശ​മാ​ക്കി​യ​ത്. മൂ​ട​ൽ​മ​ഞ്ഞ്​ ഇ​ല്ലാ​തി​രു​ന്നി​ട്ടു കൂ​ടി 500 മീ​റ്റ​റി​ന​പ്പു​റം ദൂ​ര​ക്കാ​ഴ്ച ഇ​ല്ലെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ച​ത്. ശ്വാ​സം മു​ട്ട​ൽ, ക​ണ്ണെ​രി​ച്ചി​ൽ, ചു​മ, ക​ഫ​ക്കെ​ട്ട്​ എ​ന്നി​വ​ക്ക്​ കാ​ര​ണ​മാ​ക്കു​ന്ന മ​ലി​നീ​ക​ര​ണം ആ​സ്ത​മ രോ​ഗി​ക​ളെ​യും മ​റ്റും വ​ല്ലാ​തെ അ​ല​ട്ടു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ക​ഴി​വ​തും നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നും വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - air pollution in Delhi: Bangladesh cancel training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.