മാഞ്ചസ്റ്റർ: ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ആസ്ട്രേലിയ പൊരുതുന്നു. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഒന്നാം ദിനം കളിനിർത്തുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഓസീസ് ഒന്നാം ഇന്നിങ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 299 റൺസെടുത്തിട്ടുണ്ട്. മിച്ചൽ സ്റ്റാർക്കും (23) ഒരു റൺസുമായി നായകൻ പാറ്റ് കമിൻസുമാണ്.
ഡേവിഡ് വാർണർ (32), ഉസ്മാൻ ഖ്വാജ (3), മാർനസ് ലബുഷെയ്ൻ (51), സ്റ്റീവൻ സ്മിത്ത് (41), ട്രാവിസ് ഹെഡ് (48), മിച്ചൽ മാർഷും (51) കാമറൂൺ ഗ്രീനുമാണ് (16), അലക്സ് കാരി (20) എന്നിവരാണ് പുറത്തായത്.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് നാല് വിക്കറ്റ് നേടി. രണ്ടു വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ റെക്കോർഡും നേടി. 600 വിക്കറ്റ് തികയ്ക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളറായി ബ്രോഡ്. ആസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളറായ ജെയിംസ് ആൻഡേഴ്സണാണ് ഇതിന് മുമ്പ് ടെസ്റ്റിൽ 600 വിക്കറ്റ് തികച്ച ഫാസ്റ്റ് ബൗളർ. 688 വിക്കറ്റുകളാണ് താരം ഇതുവരെ വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.