ടോഡ് മർഫി പന്തിൽ പുറത്തായ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്സിന്റെ നിരാശ

ആഷസ്: ഇംഗ്ലണ്ട് 237ന് പുറത്ത്, ഒസീസിന് 27 റൺസ് ലീഡ്

ലീഡ്സ്: ആഷസ് മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഒസീസിന് 26 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ 263 റൺസിന് പുറത്തായ ആസ്ട്രേലിയയുടെ അതേ പാതയിലായിരുന്നു രണ്ടാം ദിനം കളി ആരംഭിച്ച ഇംഗണ്ടും. ആറ് വിക്കറ്റ് നേടിയ ഒസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ ഗംഭീര ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ 237 റൺസിൽ ചുരുട്ടിക്കെട്ടിയത്. 80 റൺസ് നേടി ഇന്നിങ്സ് അവസാനം വരെ പൊരുതിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

നേരത്തെ ആസ്ട്രേലിയ ഒന്നാം ഇന്നിങ്സിൽ മിച്ചൽ മാർഷിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് 263 റൺസ് നേടിയത്. 34 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അഞ്ച് വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡും മൂന്ന് വിക്കറ്റ് നേടിയ ക്രിസ് വോക്സുമാണ് ഒസീസ് ബാറ്റിങ്ങിന്റെ മുനയൊടിച്ചത്.

Tags:    
News Summary - Ashes: England 237 out, Aussies lead by 27 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.