ന്യൂഡൽഹി: സെപ്റ്റംബറിൽ നടക്കേണ്ട ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് പാകിസ്താനിൽനിന്ന് മാറ്റി. നയതന്ത്രപരമായ കാരണങ്ങളാൽ പാകിസ്താനിൽ കളിക്കാനാവില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നതോടെയാണിത്.
ശ്രീലങ്കയുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് നിലപാടിനെ അംഗീകരിച്ച് രംഗത്തുവന്നു. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം യു.എ.ഇയിൽ നടത്തുകയെന്ന നിർദേശം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഈ നിർദേശം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തള്ളി.
സെപ്റ്റംബറിൽ യു.എ.ഇയിലെ കാലാവസ്ഥ അനുയോജ്യമല്ലെന്ന കാരണംകൂടി ചൂണ്ടിക്കാട്ടി ശ്രീലങ്കയിൽ മത്സരങ്ങൾ നടത്താനാണ് ശ്രമം. അതേസമയം, ഒക്ടോബറിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.