ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിനുള്ള പുരുഷ-വനിത ടീമുകളെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. ഹർമീത് കൗറാണ് 15 അംഗ വനിത ടീമിനെ നയിക്കുന്നത്. റിതുരാജ് ഗെയ്ക്‍വാദ് നയിക്കുന്ന പുരുഷ ടീമിനെയും ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
വനിത ടീമിൽ കേരളത്തിന്റെ അഭിമാനതാരം മിന്നു മണിയും ഇടംപിടിച്ചിട്ടുണ്ട്. റിങ്കു സിങ്, പ്രഭസിമ്രാൻ സിങ് എന്നീ പുതുമുഖങ്ങൾ പുരുഷ ടീമിലും ഇടംപിടിച്ചു. സെപ്റ്റംബർ 23 മുതൽ 28 വരെ ചൈനയിലെ ഹാൻഷുവിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
സ്മൃതി മന്ദാനയാണ് വനിത ടീം വൈസ് ക്യാപ്റ്റൻ. പൂജ വാസത്രകാർ, സ്നേഹ് റാണ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ടീം വെള്ളി മെഡൽ നേടിയിരുന്നു.
ഇന്ത്യൻ വനിത ടീം: ഹർമീത് കൗർ(ക്യാപ്റ്റൻ), സ്മൃതി മന്ദാന(വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ്മ, ജെമിന റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ്, അമാൻജോത് കൗർ, ദേവിക വൈദ്യ, അഞ്ജലി സാർവാനി, തിതാസ് സാധി, രാജേശ്വരി ഗെയ്ക്‍വാദ്, മിന്നു മണി, കനിക അഹുജ, ഉമ ഛേത്ര, അനുഷ ബാരേഡി.
പുരുഷ ടീം: റിതുരാജ് ഗെയ്ക്‍വാദ്(ക്യാപ്റ്റൻ), യശ്വസി ജയ്സ്‍വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ്മ, റിങ്കു സിങ്, ജിതേഷ് ശർമ്മ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്നോയ്, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭസിമ്രാൻ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.