മുംബൈ: അതിയ ഷെട്ടിയും കെ.എൽ രാഹുലും തമ്മിൽ വിവാഹിതരാവുന്നതായി റിപ്പോർട്ട്. അതിയ ഷെട്ടിയുടെ പിതാവ് സുനിൽ ഷെട്ടിയാണ് ഇരുവരുടേയും വിവാഹം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. ഇരുവരും ഈയടുത്ത് ബാന്ദ്രയിലെ ആഡംബര വീട്ടിലേക്ക് താമസം മാറിയിരുന്നു. ഖാണ്ഡലയിലെ സുനിൽ ഷെട്ടിയുടെ ബംഗ്ലാവിൽവെച്ച് ഇരുവരും വിവാഹിതരാവുന്നുവെന്നാണ് പുതിയ വാർത്തകൾ.
ഖാണ്ഡലയിലെ ബംഗ്ലാവിൽ വിവാഹ പ്ലാനർമാർ സന്ദർശനം നടത്തിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഡിസംബർ-ജനുവരി മാസങ്ങളിലെ ആദ്യ ആഴ്ച കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും മുംബൈയിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. കെ.എൽ രാഹുലിന്റെ ക്രിക്കറ്റ് ഷെഡ്യൂളിനനുസരിച്ചാണ് വിവാഹ തീയതി നിശ്ചയിക്കുക. അതേസമയം, വിവാഹത്തെ കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.
ഇരുവരും ഉടൻ വിവാഹിതരാവുമെന്ന് സുനിൽ ഷെട്ടി വ്യക്തമാക്കിയിരുന്നു. ഏഷ്യ കപ്പ്, ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനം, ആസ്ട്രേലിയൻ പര്യടനം തുടങ്ങി മത്സരങ്ങളുടെ തിരക്കിലാണ് കെ.എൽ രാഹുൽ. ഈ തിരക്കുകൾ കഴിഞ്ഞ ഇടവേള ലഭിക്കുന്നതിനനുസരിച്ച് വിവാഹമുണ്ടാകുമെന്നാണ് സുനിൽഷെട്ടി വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.