ഒന്നാം ടെസ്റ്റ്: ഓസീസിന് 300 റൺസ് ലീഡ്

പെർത്ത്: പാകിസ്താനെതിരെ ഒന്നാം ടെസ്റ്റിൽ ആസ്ട്രേലിയയുടെ ലീഡ് 300 റൺസിലെത്തി. ഒന്നാം ഇന്നിങ്സിൽ പാകിസ്താനെ 271 റൺസിന് പുറത്താക്കിയ ആതിഥേയർ മൂന്നാം നാൾ സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 84 റൺസെന്ന നിലയിലാണ്. 216 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് ഓസീസ് നേടിയത്. ഓപണർ ഉസ്മാൻ ഖാജയും (34 നോട്ടൗട്ട്) സ്റ്റീവൻ സ്മിത്തും (43 നോട്ടൗട്ട്) ക്രീസിലുണ്ട്.

ശനിയാഴ്ച രണ്ട് വിക്കറ്റിന് 132ൽ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താൻ 271ന് ഓൾഔട്ടായി. 62 റൺസെടുത്ത ഓപണർ ഇമാമുൽ ഹഖാണ് ടോപ് സ്കോറർ. ആസ്ട്രേലിയക്ക് വേണ്ടി നതാൻ ലിയോൺ മൂന്ന് വിക്കറ്റ് നേടി. ഇതോടെ ലിയോണിന്റെ ടെസ്റ്റ് ഇരകളുടെ എണ്ണം 499 ആയി. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ഡേവിഡ് വാർണർ പൂജ്യത്തിനും മാർനസ് ലബൂഷാൻ രണ്ട് റൺസിനും മടങ്ങിയതോടെ ആതിഥേയർ രണ്ടാം ഇന്നിങ്സിൽ രണ്ടിന് അഞ്ച് റൺസിലേക്ക് പിന്നീട് കരകയറി.

ഖുർറം ഷഹ്സാദാണ് രണ്ടുപേരെയും മടക്കിയത്. ഡേവിഡ് വാർണർ വിരമിച്ചാൽ ടെസ്റ്റ് ഓപണറാകാൻ താൽപര്യമില്ലെന്ന് ആസ്ട്രേലിയൻ താരം മിച്ചൽ മാർഷ് പറഞ്ഞു.

Tags:    
News Summary - AUS vs PAK, 1st Test: Australia gain 300-runs lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.