അറേബ്യൻ മണ്ണിൽ നടക്കുന്ന വനിതാ ട്വന്റി-20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ആസ്ട്രേലിയക്ക് വമ്പൻ വിജയം. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേസലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടിയിരുന്നു. എന്നാൽ ചെയ്സ് ചെയ്യാനിറങ്ങിയ ന്യൂസിലാൻഡ് 88 റൺസിൽ ഓളൗട്ട് ആകുകയായിരുന്നു. വെറ്ററൻ താരം മേഗൻ ഷട്ടാണ് കിവികളുടെ നടുവൊടിച്ചത്. 3.2 രണ്ടോവർ പന്തെറിഞ്ഞ മേഗൻ വെറും മൂന്ന് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഇതോടെ ട്വന്‍റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായി മാറാൻ മേഗനന് സാധിച്ചു. അനബെൽ സതർലാൻഡും മൂന്ന് കിവി വിക്കറ്റ് വീഴ്ത്തി. സോഫി മോളിനിക്സ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയക്ക് മോശമല്ലാത്ത തുടക്കമാണ് ഓപ്പണർമാരായ അലീസ ഹീലിയും ബെത് മൂണിയും നൽകിയത്. ക്യാപ്റ്റൻ ഹീലി നാല് ഫോറടക്കം 26 റൺസ് നേടി പുറത്തായപ്പോൾ ബെത് മൂണി 40 റൺസ് സ്വന്തമാക്കി ടീമിന്‍റെ ഉയർന്ന് റൺ നേട്ടക്കാരിയായി. മൂന്നാമതായി ക്രീസിലെത്തിയ ഇതിഹാസ താരം എല്ലീസ് പെറി മൂന്ന് ഫോറും ഒരു സിക്സറുമുൾപ്പടെ 30 റൺസ് സ്വന്തമാക്കിയിരുന്നു. ഫീബി ലിച്ച്ഫീൽഡ് 18 റൺ നേടിയപ്പോൾ ബാക്കി ബാറ്റർമാർക്കൊന്നും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ന്യൂസിലാൻഡിനായി അമേലിയ കെർ നാല് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ് ആരംഭിച്ച ഏഴ് റൺസ് എടുക്കുന്നതിനിടെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർ സൂസി ബേറ്റ്സും അമേസലിയ കെറും ന്യൂസിലാൻഡിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് തകർന്നടിയുകയായിരുന്നു. 29 റൺസുമായി അമേലിയ കെർ കിവികളുടെ ടോപ് സ്കോററായി. മൂന്നാമതായി ക്രീസ് വിട്ട കെറിന് ശേഷം കിവികൾ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. മത്സരം വിജയിച്ചതോടെ ഗ്രൂപ്പ് എ പോയിന്‍റ് ആസ്ട്രേലിയ ടേബിളിൽ ഒന്നാമതാണ്. രണ്ടിൽ രണ്ടും വിജയിച്ചാണ് ഓസീസ് മുന്നേറ്റം. രണ്ട് മത്സരത്തിൽ ഒന്ന് വിജയിക്കുകയും ഒന്ന് തോൽക്കുകയും ചെയ് ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.