മുംബൈ: കഴിഞ്ഞ സീസണിെൻറ ആവർത്തനം പോലെ, കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐ.പി.എല്ലിൽ കോവിഡ് ഹിറ്റ്. ഡൽഹി കാപിറ്റൽസ് താരം അക്ഷർ പട്ടേൽ, കൊൽക്കത്ത താരം നിതിഷ് റാണ, ചെന്നൈ സൂപ്പർ കിങ്സ് ടീം സ്റ്റാഫ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചത് ടൂർണമെൻറ് ഒരുക്കത്തിന് വെല്ലുവിളിയാവുന്നു.
ടൂർണമെൻറ് വേദികളിലൊന്നായ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ 10 ഗ്രൗണ്ട് സ്റ്റാഫ്, ബി.സി.സി.ഐ നിയോഗിച്ച ഇവൻറ്മാനേജ്മെൻറ് ടീമിലെ ആറുപേർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇവരുടെ രോഗവാർത്തകൾക്കു പിന്നാലെയാണ് ഡൽഹി താരം അക്ഷർ പട്ടേലിനും കോവിഡ് റിപ്പോർട്ട് ചെയ്തത്.
ഏപ്രിൽ ഒമ്പതിന് ആരംഭിക്കുന്ന ഐ.പി.എൽ 14ാം സീസണിലെ ആറു വേദികളിൽ ഒന്നായ മുംബൈയിലാണ് നിലവിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 10നു നടക്കുന്ന ചെന്നൈ-ഡൽഹി മത്സരത്തിെൻറ തയാറെടുപ്പുകൾക്കിടെയാണ് കോവിഡ് വാർത്തകളെത്തുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ടൂർണമെൻറ് നടത്തുന്നത് സംബന്ധിച്ചും ആശങ്ക ഉയരുന്നു. റിസർവ് വേദിയായി കണക്കാക്കിയ ഹൈദരാബാദിലേക്കോ ഇന്ദോറിലേക്കോ മുംബൈയിലെ മത്സരങ്ങൾമാറ്റണെമന്ന് ആവശ്യമുയർന്നെങ്കിലും ബി.സി.സി.ഐ തള്ളി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയ വേദിയിൽ ബയോബബ്ൾ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത് പ്രായോഗികമല്ലെന്നാണ് ബി.സി.സി.ഐ നിരീക്ഷണം.
മത്സരങ്ങൾ മാറ്റേണ്ടെന്നും, നിയന്ത്രണങ്ങൾ കർശനമാക്കി ടൂർണമെൻറുമായി മുേന്നാട്ട് പോകുമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു.
വെള്ളിയാഴ്ച എട്ടുപേർക്കായിരുന്നു കോവിഡ് റിപ്പോർട്ട് ചെയ്തതെങ്കിൽ ശനിയാഴ്ച ഗ്രൗണ്ട് സ്റ്റാഫുകളുടെ എണ്ണം പത്തായി. അതിനു പിന്നാലെയാണ് അക്ഷർ പട്ടേലിെൻറ കേസ് റിപ്പോർട്ട് ചെയ്തത്.
മാർച്ച് 28ന് ടീമിനൊപ്പം ചേർന്ന അക്ഷറിെൻറ ഫലം നെഗറ്റിവായിരുന്നു. എന്നാൽ, ശനിയാഴ്ചത്തെ പരിശോധനാ ഫലം പോസിറ്റിവായി. സ്ഥിരീകരിച്ചവരെല്ലാം ഐസൊലേഷനിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച മാത്രം 47,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ കോവിഡ് രണ്ടാം വരവ് തടയാൻ സമ്പൂർണ ലോക്ഡൗൺ ഉൾപ്പെടെ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.