കോട്ടക്കൽ: ഐ.പി.എല്ലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം കളിക്കണം. ആരാധകരുടെ മനസ്സിൽ ഇടം പിടിക്കണം. സെപ്റ്റംബർ 17ന് ഐ.പി.എൽ മത്സരങ്ങൾക്ക് വീണ്ടും തുടക്കമാകുമ്പോൾ 'മാധ്യമത്തോട്' മനസ്സ് തുറക്കുകയാണ് യുവതാരം ജൂനിയർ അസ്ഹറുദ്ദീൻ. കാസർകോട്ടെ തളങ്കരയിലെ കണ്ടംപാടത്ത് മടൽ ബാറ്റുകൊണ്ട് റൺവേട്ട തുടങ്ങിയ നാട്ടുകാരുടെ അജു ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ്.
അഞ്ചാംതരത്തിൽ പഠിക്കുമ്പോഴായിരുന്നു ക്രിക്കറ്റിലേക്കുള്ള ഓപണിങ്. മികച്ച വിക്കറ്റ് കീപ്പർ കം ബാറ്റ്സ്മാനാകാൻ അധികം താമസിച്ചില്ല. കോട്ടയത്ത് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്നതോടെ പരിശീലകൻ ബിജുമോനും സഹോദരൻ ഉനൈസും ചേർത്തുപിടിച്ചു. രഞ്ജിയിൽ ഇടം പിടിച്ചതോടെ കേരളത്തിെൻറ കുപ്പായമണിഞ്ഞ് അടിച്ചുകൂട്ടിയത് റൺമല. സൗരാഷട്രക്കെതിരെ 181, മുഷ്താഖ് അലി േട്രാഫിയിൽ അതിവേഗ സെഞ്ചുറി (100/37) നേട്ടങ്ങൾക്ക് പിന്നാലെയാണ് ബംഗളൂരു ടീമിലേക്ക് വിളി വരുന്നത്.
ബംഗളൂരു ടീമിനുവേണ്ടി മലയാളിയായ ദേവ്ദത്ത് പടിക്കലിനൊപ്പം ഇന്നിങ്സ് തുറക്കുന്നത് സ്വപ്നം കാണുകയാണ് 27കാരൻ. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു പ്രധാന മത്സരങ്ങളെല്ലാം കളിച്ചത്. ഒരുപാട് സുഹൃത്തുക്കെളയും നൽകിയ നാടാണിത്.
ഇതിലൊരാളാണ് വിദേശത്തടക്കം ബിസിനസ് ശൃംഖലയുള്ള എടപ്പാളിലെ നെല്ലറ ഷംസുദ്ദീൻ. ഇദ്ദേഹത്തിെൻറ വീട് തിങ്കളാഴ്ച അജു സഹോദരൻ സിറാജ്, സുഹൃത്തുക്കളായ മുഹമ്മദ് അസ്ഹറുദ്ദീൻ, ആഷിഖ് എന്നിവർക്കൊപ്പം സന്ദർശിച്ചിരുന്നു. തളങ്കര അസർ മൻസിലിൽ പരേതരായ ബി.കെ. മൊയ്തു- ടി.എ. നഫീസ എന്നിവരുടെ എട്ട് ആൺമക്കളിൽ ഇളയവനാണ് അജു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.