ദുബൈ: പരിക്കേറ്റ ബംഗ്ലാദേശ് ഓൾറൗണ്ടർ ശാകിബുൽ ഹസന് ട്വന്‍റി20 ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. നിലവിലെ ജേതാക്കളായ വെസ്റ്റിൻഡീസിനെതിരായ സൂപ്പർ 12 മത്സരത്തിനിടെയാണ് ശാകിബിന് പേശിവലിവ് അനുഭവപ്പെട്ടത്.
ടൂർണമെന്‍റിലെ അവസാന രണ്ടു മത്സരങ്ങളിൽ ശാകിബിന്‍റെ സേവനം ലഭ്യമാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ ചീഫ് ഫിസിഷ്യൻ ദേബാഷിശ് ചൗധരി അറിയിച്ചു.
ടൂർണമെന്‍റിൽ ഇതുവരെ ബംഗ്ലാദേശിനായി മികച്ച പ്രകടനമാണ് ഓൾറൗണ്ടർ കാഴ്ചവെച്ചത്. ആറുമത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയ താരം 131 റൺസും സ്വന്തമാക്കി.
സൂപ്പർ12 ഘട്ടത്തിൽ വിൻഡീസിനോടും തോറ്റതോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരുന്നു. പോയിന്‍റ് ഒന്നുമില്ലാത്ത കടുവകൾ ഗ്രൂപ്പ് ഒന്നിലെ ഏറ്റവുമ അവസാനക്കാരാണ്. നാളെ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. വ്യാഴാഴ്ച ആസ്ട്രേലിയക്കെതിരെയാണ് അവസാന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.