പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്; ബുംറ, രാഹുല്‍ തിരിച്ചെത്തി

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശപ്പോരില്‍ ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ​പുറത്തായപ്പോൾ കെ.എല്‍ രാഹുല്‍ ടീമിൽ തിരിച്ചെത്തി. ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെതിരെ 81 പന്തില്‍ 82 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ സ്ഥാനം നിലനിര്‍ത്തി.

നേപ്പാളിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമില്‍നിന്ന് പേസര്‍ മുഹമ്മദ് ഷമി പുറത്തായപ്പോള്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തി. ഷാർദുല്‍ ഠാക്കൂറും ഹാർദിക് പാണ്ഡ്യയുമാണ് ടീമിലെ മറ്റ് പേസര്‍മാര്‍. സ്പിന്നര്‍മാരായി രവീന്ദ്ര ജദേജയും കുല്‍ദീപ് യാദവുമാണുള്ളത്.

ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാകിസ്താന്‍ ഇറങ്ങുന്നത്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്താൻ ഇന്ത്യയെ നേരിടാനിറങ്ങുന്നത്. ഷഹീൻ ​അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ പേസ് ത്രയം ആണ് പാകിസ്താന്റെ കരുത്ത്. ടൂർണമെന്റിൽ മൂവരും ചേർന്ന് ഇതുവരെ 23 വിക്കറ്റാണ് വീഴ്ത്തിയത്.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍: ഫഖ്ർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്‍വാൻ, ആഗ സൽമാൻ, ഇഫ്തിഖാർ അഹ്മദ്, ഷദാബ് ഖാൻ, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്. 

Tags:    
News Summary - Batting for India; Bumrah, Rahul is back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.