ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി അജിത് അഗാർക്കറിനെ ബി.സി.സി.ഐ നിയമിച്ചു. ചൊവ്വാഴ്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അഭിമുഖത്തിന് ശേഷമാണ് നിയമനം.
ശിവസുന്ദർ ദാസ്, സലിൽ അങ്കോള, സുബ്രതോ ബാനർജി, എസ്. ശരത് എന്നിവരടങ്ങുന്ന സെലക്ഷൻ പാനലിന്റെ അധ്യക്ഷനായാണ് 45കാരനായ മുൻ ഓൾറൗണ്ടർ എത്തുന്നത്. ചീഫ് സെലക്ടറായിരുന്ന ചേതൻ ശർമ ഫെബ്രുവരിയിൽ ഒളികാമറ വിവാദത്തിൽപെട്ട് പുറത്തായിരുന്നു.
ഇന്ത്യക്ക് വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും കളിച്ചിട്ടുണ്ട് അഗാർക്കർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.