ഐ.സി.സി ബോർഡ് യോഗത്തിൽ ബി.സി.സി.ഐ പ്രതിനിധിയായി ജയ്​ ഷാ; ട്രോളുമായി നെറ്റിസൺസ്​

ഹൃദയാഘാതത്തെ തുടർന്നുണ്ടായ ആരോഗ്യ ​പ്രശ്​നങ്ങളെ തുടർന്ന്​ ബി‌സി‌സി‌ഐ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലി വിശ്രമിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്​ പകരമായി​ സെക്രട്ടറി ജയ്​ ഷാ ഇൗ മാസാവസാനം നടക്കുന്ന ഐസിസി ബോർഡ് യോഗത്തിൽ പങ്കെടുക്കും. പൊതുവെ അംഗരാജ്യങ്ങളുടെ ബോർഡ് പ്രസിഡൻറുമാർ ഡയറക്ടർ ബോർഡ് യോഗത്തിലും, സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് മീറ്റിങ്ങിലും (സിഇസി) പങ്കെടുക്കലായിരുന്നു​ പതിവ്​.

ഐസിസിയുടെ സുപ്രധാന യോഗത്തിൽ ജയ്​ ഷായെ ഇന്ത്യൻ പ്രതിനിധിയായി അയക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും പ്രതിഷേധങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്​. ക്രിക്കറ്റ്​ പശ്ചാത്തലമില്ലാത്ത ഒരാളെ എങ്ങനെ അത്തരമൊരു യോഗത്തിൽ വിശ്വസിച്ച്​ അയക്കുമെന്നാണ്​ നെറ്റിസൺസ്​ ചോദിക്കുന്നത്​.

ചോദ്യങ്ങൾ ഉയർന്നതോടെ പ്രതികരണവുമായി ബോർഡ്​ ട്രെഷറർ അരുൺ ധുമാൽ രംഗത്തെത്തി. 'ദാദക്ക്​ വിശ്രമത്തിന് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ അടുത്ത ഐസിസി ബോർഡ് മീറ്റിംഗിൽ ഞങ്ങളുടെ സെക്രട്ടറി (ഷാ) ബി‌സി‌സി‌ഐയെ പ്രതിനിധീകരിക്കുമെന്നും അത് ഈ മീറ്റിങ്ങിൽ​ മാത്രമായിരിക്കുമെന്നും ധുമാൽ അറിയിച്ചു. അതേസമയം, സെക്രട്ടറിമാർ പ​െങ്കടുക്കേണ്ട ചീഫ് എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ താൻ പ​െങ്കടുക്കുമെന്നും ധുമാൽ കൂട്ടിച്ചേർത്തു.

യോഗത്തിൽ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്ന്​ ഇന്ത്യയിൽ നടക്കുന്ന ടി 20 ലോകകപ്പായിരിക്കുമെന്നാണ്​ സൂചന. നേരിയ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന്​ ജനുവരി രണ്ടിനായിരുന്നു ഗംഗുലിയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​ അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. മൂന്നാഴ്ചത്തേക്കാണ്​ മുൻ ഇന്ത്യൻ നായകന്​ വിശ്രമം അനുവദിച്ചിരിക്കുന്നത്​.


Tags:    
News Summary - BCCI Secretary Jay Shah To Attend Next ICC Board Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.