ക്രിക്കറ്റ് താരങ്ങളെ ട്രിനിഡാഡിലെത്തിക്കാൻ ബി.സി.സി.ഐ വിമാനത്തിന് മുടക്കിയത് 3.5 കോടി ; കാരണമിതാണ്

ട്രിനിനാഡ്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ഭരണസമിതി ബി.സി.സി.ഐയാണെന്ന കാര്യത്തിൽ തർക്കമില്ല. ഇപ്പോൾ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നും വെസ്റ്റ്ഇൻഡീസിലെ ട്രിനിഡാഡിലേക്ക് വൻ തുക മുടക്കി താരങ്ങൾക്കായി ചാർട്ടേഡ് വിമാനം ബുക്ക് ചെയ്താണ് ബി.സി.സി.ഐ വാർത്തകളിൽ ഇടംപിടിക്കുന്നത്. 3.5 കോടി രൂപ മുടക്കിയാണ് ബി.സി.സി.ഐ വിമാനം ബുക്ക് ചെയ്തത്. എന്നാൽ, കോവിഡ് ഭീഷണിയെ തുടർന്നല്ല ബി.സി.സി.ഐയുടെ വൻ തുക മുടക്കിയുള്ള ചാർട്ടേഡ് വിമാനം ബുക്കിങ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

താരങ്ങളും അവരുടെ കുടുംബാംഗങ്ങളുമടക്കം സപ്പോർട്ടിങ് സ്റ്റാഫുമടക്കം വൻ പടയാണ് മാഞ്ചസ്റ്ററിൽ നിന്നും ട്രിനിഡാഡിലേക്ക് പോകാൻ ഒരുങ്ങുന്നത്. ഇതോടെ ഇത്രയും പേർക്ക് കമേഴ്സ്യൽ വിമാനത്തിൽ സീറ്റ് ലഭിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമായി. തുടർന്നാണ് ചാർട്ടേഡ് വിമാനം ബുക്ക് ചെയ്യാൻ ബി.സി.സി.ഐ തീരുമാനിച്ചത്.

ജൂലൈ 22നാണ് വെസ്റ്റ്ഇൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. ട്രിനിഡാഡിലാണ് ആദ്യ മത്സരം നടക്കുന്നത്. ശിഖർ ധവാനാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

Tags:    
News Summary - BCCI Spends Whopping Rs 3.5 Cr For Chartered Flight For Team India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.