ബംഗളൂരു: അപ്രതീക്ഷിതമായിരുന്നില്ല ദേവദത്തിന് ആ വിളി. ഏതാനും വർഷങ്ങളായി കർണാടകക്കുവേണ്ടി ആഭ്യന്തര മത്സരങ്ങളിലും ബംഗളൂരു റോയൽ ചലഞ്ചേഴ്സിനായി െഎ.പി.എല്ലിലും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ദേവദത്തിനെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളിക്കാത്തതെന്തേ എന്ന പരിഭവമായിരുന്നു ആരാധകർക്ക്. ഒടുവിൽ കാത്തിരിപ്പിെൻറ പടിവാതിലും കടന്ന് സ്വപ്നൈമതാനത്തേക്ക് പാഡുകെട്ടുകയാണ് ഇൗ ഇരുപതുകാരൻ. മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവദത്ത് പടിക്കലിനൊപ്പം മലയാളി താരങ്ങളായ സഞ്ജു സാംസണും സ്റ്റാൻഡ് ബൈയായി സന്ദീപ് വാര്യരും ദേശീയ ക്യാമ്പിലുണ്ട്.
ദേവദത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തുേമ്പാൾ അത് അച്ഛൻ പാലക്കാട് ചിറ്റൂർ സ്വദേശി ബാബുനു കുന്നത്തിെൻറയും അമ്മ എടപ്പാൾ സ്വദേശിനി അമ്പിളി പടിക്കലിെൻറയും സ്വപ്നപൂർത്തീകരണം കൂടിയാണ്. അൽപം കളിഭ്രമമുണ്ട് ബാബുനുവിനും. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ആൺകുട്ടിയായാൽ അവനെ ക്രിക്കറ്റ് താരമാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അതുതന്നെ സംഭവിച്ചു.
10 വർഷം മുമ്പ് ദേവദത്തിെൻറ പരിശീലന സൗകര്യത്തിനായി ഹൈദരാബാദിലേക്കും പിന്നീട് ബംഗളൂരുവിലേക്കും അവർ താമസം മാറ്റി. ആദ്യ കാലങ്ങളിലൊന്നും ക്രിക്കറ്റ് അത്ര സീരിയസല്ലായിരുന്നു ദേവദത്തിന്. പക്ഷേ, പ്രതിഭക്കൊത്ത് അവസരങ്ങളും വന്നുചേർന്നതോടെ മനസ്സുമാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കർണാടകക്കായി അണ്ടർ 16, അണ്ടർ 19 ടീമുകളിൽ പാഡണിഞ്ഞ ഇൗ ഇടൈങ്കയൻ ഒാപണർ 2017 മുതൽ കർണാടക പ്രീമിയർ ലീഗിൽ ബെള്ളാരി ടസ്കേഴ്സിെൻറയും െഎ.പി.എല്ലിൽ 2019 മുതൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിെൻറയും താരമാണ്. ഏഷ്യാകപ്പ് ചാമ്പ്യന്മാരായ അണ്ടർ 19 ദേശീയ ടീമിലംഗമായിരുന്നു. രണ്ടു വർഷം മുമ്പ് ഏഷ്യാകപ്പിൽ മിന്നും പ്രകടനം നടത്തിയ മരതക മണ്ണിലേക്ക് ശിഖർ ധവാനൊപ്പം ഇന്നിങ്സ് ഒാപൺ ചെയ്യാൻ ദേവദത്ത് പടിക്കൽ ഇറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.