ആസ്ട്രേലിയൻ പര്യടനത്തിനെത്തിയയപ്പോഴായിരുന്നു പിതാവിന്‍റെ ആകസ്മിക മരണം സിറാജിനെ തളർത്തിയത്. ആസ്ട്രേലിയയിൽ ഇന്ത്യയുടെ വെള്ളക്കുപ്പായത്തിൽ മകൻ അരങ്ങേറുന്നത് കാണാനുള്ള വിധിയില്ലാതെ പിതാവ് മുഹമ്മദ് ഗൗസ് മടങ്ങി. തന്‍റെ എല്ലാമെല്ലാമായ പിതാവിന്‍റെ മരണത്തിൽ തളർന്നിരുന്ന സിറാജിന് ശക്തിയായത് നായകൻ വിരാട് കോഹ്ലിയുടേയും മാതാവ് ഷബാന ബീഗത്തിേന്റയം വാക്കുകളായിരുന്നു. നാട്ടിലേക്ക് മടങ്ങിവരേണ്ടെന്നും പിതാവിന്‍റെ ആഗ്രഹപ്രകാരം ടീമിൽ തുടരാനുമായിരുന്നു മാതാവ് ഷബാന ബീഗം പറഞ്ഞത്.
അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് രണ്ടാം ടെസ്റ്റിൽ സിറാജിന് അവസരം ലഭിച്ചത്. മെൽബണിൽ ചരിത്രപ്രാധാന്യമുള്ള ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ എട്ടുവിക്കറ്റിന്‍റെ അഭിമാന ജയം നേടുേമ്പാൾ അഞ്ചുവിക്കറ്റുകളുമായി സിറാജ് അരങ്ങേറ്റം ഗംഭീരമാക്കി. ഏഴുവർഷത്തിന് ശേഷമാണ് അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ താരം അഞ്ചുവിക്കറ്റുകൾ വീഴ്ത്തുന്നത്.
2017ൽ സിറാജ് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ ഹൈദരാബാദ് നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന ഗൗസ് വാർത്തകളിലിടം നേടിയിരുന്നു. ഐ.പി.എൽ താരലേലത്തിൽ ഉൾപ്പെട്ടതോടെ സിറാജിന് ലഭിച്ച പണംകൊണ്ട് കുടുംബം പുതിയ വീട്ടിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഐ.പി.എൽ സീസണിലെ ഉജ്ജ്വല പ്രകടനമാണ് സിറാജിന് ആസ്ട്രേലിയൻ പര്യടനത്തിൽ ഇടം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.