ദുബൈ: കറുത്തവരുടെ പോരാട്ടത്തിനുള്ള െഎക്യദാർഢ്യമായി മാറിയ 'ബ്ലാക് ലൈവ്സ് മാറ്റർ' കാമ്പയിനെ െഎ.പി.എൽ അവഗണിച്ചുവെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജാസൺ ഹോൾഡർ.
െഎ.പി.എൽ പോലെ ശ്രദ്ധേയമായ ചാമ്പ്യൻഷിപ്പിൽ ഒരു ടീം പോലും മുട്ടുകുത്തിനിന്ന് കറുത്തവെൻറ ചെറുത്തുനിൽപിനോട് െഎക്യപ്പെട്ടില്ലെന്നത് നിരാശയാണ് -വെസ്റ്റിൻഡീസ് ക്രിക്കറ്റിെൻറ പീറ്റർ സ്മിത്ത് അവാർഡ് ചടങ്ങിൽ പെങ്കടുത്ത് ഹോൾഡർ ചൂണ്ടിക്കാട്ടി. െഎ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമാണ് ജാസൺ ഹോൾഡർ. എന്നാൽ, സീസണിൽ ഒരു മത്സരത്തിലും കളിച്ചിട്ടില്ല.
അമേരിക്കയിൽ ജോർജ് േഫ്ലായ്ഡ് എന്ന കറുത്ത വംശജനെ പൊലീസ് ഉദ്യോഗസ്ഥർ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ലോകമാകെ പടർന്ന 'ബ്ലാക് ലൈവ്സ് മാറ്റർ' (കറുത്തവനും ജീവിക്കണം) പ്രചാരണം കായിക മേഖലയും ഏറ്റെടുത്തിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെ ഫുട്ബാൾ ഗ്രൗണ്ടിലും യു.എസ് ഒാപൺ ടെന്നിസിലും അലയടിച്ചു. കോവിഡിനുശേഷം നടന്ന ആദ്യ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട്- വെസ്റ്റിൻഡീസ് കളിക്കാർ മുട്ടുകുത്തി െഎക്യദാർഢ്യം പ്രകടിപ്പിച്ചു. എന്നാൽ, പിന്നീട് നടന്ന ആസ്ട്രേലിയ-പാകിസ്താൻ പരമ്പരയിലും െഎ.പി.എല്ലിലും 'ബ്ലാക് ലൈവ്സ് മാറ്റർ' അവഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.