'ഇന്ത്യ എന്‍റെ രണ്ടാംവീട്​'; ഓക്​സിജൻ സിലിണ്ടറുകൾക്കായി 40 ലക്ഷം രൂപ നൽകി ബ്രെറ്റ്​ ലീ

സിഡ്​നി: കോവിഡ്​ രണ്ടാം തരംഗത്തിൽ രൂക്ഷമായ പ്രതിസന്ധിയനുഭവിക്കുന്ന ഇന്ത്യക്ക്​ സഹായ ഹസ്​തവുമായി ആസ്​ട്രേലിയൻ ക്രിക്കറ്റർ ബ്രറ്റ്​ ലീ. ഒരു ബിറ്റ്​കോയിൻ (ഇന്ത്യൻ രൂപയിൽ ഏകദേശം 40 ലക്ഷം) രൂപയാണ്​ ലീ സംഭാവന നൽകിയത്​. ഇന്ത്യയിലെ ആശുപ്രത്രികൾക്ക്​ ഓക്​സിജൻ സ്വന്തമാക്കാനാണ്​ സംഭാവനയെന്ന്​ ബ്രറ്റ്​ ലീ അറിയിച്ചു.

ഇന്നലെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്‍റെ ആസ്​ട്രേലിയൻ താരം പാറ്റ്​ കമ്മിൻസ്​ 37 ലക്ഷം രൂപ സഹായം നൽകിയതിന്‍റെ ചുവടുപിടിച്ചാണ്​ ലീയും രംഗത്തെത്തിയിരിക്കുന്നത്​. ഇന്ത്യ തനിക്ക്​ രണ്ടാം വീടുപോലെയാണെന്നും കളിക്കുന്ന സമയത്തും വിരമിച്ച ശേഷവും ഇന്ത്യയിൽ നിന്ന്​ നിറയെ സ്​നേഹം കിട്ടിയിട്ടുണ്ടെന്നും ലീ പ്രതികരിച്ചു.

എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട സമയമാണെന്നും മറ്റുള്ളവർക്കായി കഴിയുന്നത്​ ​െചയ്യണമെന്നും ലീ പറഞ്ഞു. കോവിഡ്​ പോരാട്ടത്തിൽ മുൻനിരയിലുള്ള പോരാളികൾക്ക്​ നന്ദിയർപ്പിക്കുന്നതായും ലീ അറിയിച്ചു. 

Tags:    
News Summary - Brett Lee Follows Pat Cummins' Initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.