ദുബൈ: ടീം പ്രഖ്യാപിക്കുന്നതിനും മുമ്പ് അന്തിമ ഇലവനിൽ താനുണ്ടാകുമെന്ന് സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയ പഞ്ചാബ് കിങ്സ് താരം ദീപക് ഹൂഡ വെട്ടിലായി. ഒത്തുകളിയുടെ ഭാഗമായാണോ ഹൂഡ പോസ്റ്റിട്ടത് എന്ന് കണ്ടെത്താൻ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച വൈകീട്ട് 7.30നായിരുന്നു ദുബൈയിൽ നടക്കുന്ന ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ഏറ്റുമുട്ടിയത്. ഉച്ചക്ക് രണ്ടു മണി കഴിഞ്ഞയുടനാണ് ടീം ഹെൽമെറ്റ് തലയിൽ വെച്ച് 'ഹിയർ വീ ഗോ' എന്ന അടിക്കുറിപ്പോടെ ഹൂഡ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.
താൻ ടീമിലുണ്ടാകുമെന്ന സൂചനയാണ് ഹൂഡ ഇതിലൂടെ നൽകിയത്. പ്ലേയിങ് ഇലവനെ കുറിച്ച് മത്സരത്തിനു മുമ്പ് ഒരു സൂചനയും നൽകരുതെന്നാണ് ഐ.പി.എൽ ചട്ടം. സോഷ്യൽ മീഡിയയിൽ ഇടപെടുന്നതിനും കളിക്കാർക്ക് നിയന്ത്രണമുണ്ട്.
ഹൂഡ ഇതെല്ലാം ലംഘിെച്ചന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. മത്സരത്തിൽ അവസാന ഓവറിൽ ജയിക്കാൻ നാലു റൺസ് മാത്രം വേണ്ടപ്പോൾ റണ്ണെടുക്കാതെ ഹൂഡ പുറത്തായതും ഒത്തുകളി സംശയം ബലപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.