സെഞ്ച്വറി നേടിയ

ഒമർ അബൂബക്കർ

ഒമർ അബൂബക്കറിന് സെഞ്ച്വറി; കേരളത്തിന് ഗംഭീര വിജയം

ത​ല​ശ്ശേ​രി: പോ​ണ്ടി​ച്ചേ​രി​യി​ൽ ന​ട​ക്കു​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ അ​ന്ത​ർ സം​സ്ഥാ​ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഒ​മ​ർ അ​ബൂ​ബ​ക്ക​റി​ന്റെ സെ​ഞ്ച്വ​റി​യു​ടെ മി​ക​വി​ൽ കേ​ര​ളം ഒ​മ്പ​ത് വി​ക്ക​റ്റി​ന് ത്രി​പു​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ത്രി​പു​ര 49.3 ഓ​വ​റി​ൽ 168 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. സ​ന്ദീ​പ് സ​ർ​ക്കാ​ർ 44 റ​ൺ​സെ​ടു​ത്തു.

കേ​ര​ള​ത്തി​ന് വേ​ണ്ടി വി. ​അ​ഭി​ജി​ത്ത് പ്ര​വീ​ൺ 32 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റും ആ​ൽ​ഫി ഫ്രാ​ൻ​സി​സ് ജോ​ണും ഷോ​ൺ റോ​ജ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. മ​റു​പ​ടി​യാ​യി കേ​ര​ളം ഒ​മ​ർ അ​ബൂ​ബ​ക്ക​റി​ന്റെ സെ​ഞ്ച്വ​റി മി​ക​വി​ൽ 26.2 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ വി​ജ​യ​ല​ക്ഷ്യം നേ​ടി. ഒ​മ​ർ അ​ബൂ​ബ​ക്ക​ർ 74 പ​ന്തി​ൽ എ​ട്ട് സി​ക്സ​റും എ​ട്ട് ഫോ​റു​മ​ട​ക്കം പു​റ​ത്താ​കാ​തെ 105 റ​ൺ​സെ​ടു​ത്തു.

Tags:    
News Summary - Century for Omar Aboobackar-A great victory for Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.