കാൺപൂർ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡ് പൊരുതുന്നു. 111 ഓവർ പൂർത്തിയാകുേമ്പാൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 241 റൺസെന്ന നിലയിലാണ് സന്ദശകർ. നിലവിൽ 104 റൺസിന് പിറകിലാണ് ന്യൂസിലൻഡ്.
വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലും (5) കൈൽ ജാമിസണുമാണ് (0) മികച്ച രീതിയിൽ ബാറ്റേന്തിയ കിവീസ് ഓപണർമാരായ ഓപണർ ടോം ലഥാമിനും (95) വിൽ യങ്ങിനും (89) സെഞ്ച്വറി പൂർത്തിയാക്കാനായില്ല.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസെന്ന നിലയിലാണ് കിവീസ് ഇന്നിങ്സ് പുനരാരംഭിച്ചത്. 50 റൺസുമായി ലഥാമും 75 റൺസുമായി വിൽ യങ്ങുമായിരുന്നു ക്രീസിലെത്തിയത്. മൂന്നാം ദിവസം വൃദ്ധിമാൻ സാഹക്ക് പരിക്കേറ്റതിനാൽ കെ.എസ്. ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. ന്യൂസിലൻഡ് സ്കോർ 151ൽ എത്തിനിൽക്കേ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന യങ്ങിനെ (89) ഭരതിന്‍റെ കൈകളിലെത്തിച്ച് ആർ. അശ്വിൻ ഇന്ത്യക്ക് ആദ്യത്തെ ബ്രേക്ക്ത്രൂ നൽകി.
ലഞ്ചിന് മുമ്പ് നായകൻ കെയ്ൻ വില്യംസണിനെയും (18) ന്യൂസിലൻഡിന് നഷ്ടമായി. ഉമേഷ് യാദവിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സ്കോർ 200 കടന്ന ശേഷം റോസ് ടെയ്ലറിനെയും (11) ഹെന്‍റി നികോൾസിനെയും (4) ഔട്ടാക്കി അക്സർ പേട്ടൽ ന്യൂസിലൻഡിന് ഇരട്ടപ്രഹരമേൽപിച്ചു.
സെഞ്ച്വറി തികക്കുമെന്ന് തോന്നലുണ്ടാക്കിയ ലഥാമിനെ വ്യക്തിഗത സ്കോർ 95ൽ എത്തിനിൽക്കേ അക്സർ പുറത്താക്കി. സബ് കീപ്പർ ഭരത് സ്റ്റംപ് ചെയ്യുകയായിരുന്നു. രചിൻ രവീന്ദ്രയെ (7) ബൗൾഡാക്കി രവീന്ദ്ര ജദേജ കിവീസിനെ സമ്മർദത്തിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.