ബ്രിഡ്ജ്ടൗൺ: ട്വന്റി20 ലോകകപ്പിൽ ചൊവ്വാഴ്ച മൂന്ന് മത്സരങ്ങൾ. ഇന്ത്യൻ സമയം രാവിലെ ആറിന് പ്രൊവിഡൻസിൽ അഫ്ഗാനിസ്താൻ നവാഗതരായ യുഗാണ്ടയെയും രാത്രി എട്ടിന് ബ്രിഡ്ജ്ടൗണിൽ ഇംഗ്ലണ്ടിനെ സ്കോട്ട്ലൻഡും ഒമ്പതിന് നെതർലൻഡ്സിനെ നേപ്പാളും നേരിടും. ജോസ് ബട്ട്ലർ നയിക്കുന്ന ഇംഗ്ലീഷ് സംഘത്തിന് കിരീടം നിലനിർത്താനുള്ള യാത്രയുടെ തുടക്കമാണ് അയൽക്കാരുമായുള്ള ഗ്രൂപ് ബിയിലെ ആദ്യ പോരാട്ടം. ന്യൂസിലൻഡ്, വെസ്റ്റിൻഡീസ് തുടങ്ങിയവർ ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽനിന്ന് മുന്നേറണമെങ്കിൽ റാഷിദ് ഖാൻ നയിക്കുന്ന അഫ്ഗാൻ സംഘത്തിന് ഇന്ന് യുഗാണ്ടക്കെതിരെ വലിയ ജയം അനിവാര്യമാണ്. ഗ്രൂപ് ഡിയിലെ ദുർബലരാണ് നേപ്പാളും നെതർലൻഡ്സും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.