തിരുവനന്തപുരം: സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ചണ്ഡിഗഡിന് 28 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 412 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെന്ന നിലയിലാണ്.
ആതിഥേയർക്കിപ്പോൾ 107 റൺസ് ലീഡാണുള്ളത്. മൂന്നാം ദിവസം കേരളം പിടി മുറുക്കിയെങ്കിലും ഏഴാമനായെത്തിയ അക്ഷിത് റാണ ചണ്ഡിഗഡിന്റെ രക്ഷകനായി. അക്ഷിത് 99 പന്തിൽ നിന്ന് 97 റൺസെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിരൺ സാഗറാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് റൺസെടുത്ത ക്യാപ്റ്റൻ അഭിഷേക് നായരുടെ വിക്കറ്റ് നഷ്ടമായി. ആകർഷ് അഞ്ച് റൺസുമായി മടങ്ങി. മൂന്നാം വിക്കറ്റിൽ റിയാ ബഷീറും ഷോൺ റോജറും ചേർന്ന് 58 റൺസ് കൂട്ടിച്ചേർത്തു.
റിയ 47 റൺസും റോജർ 25 റൺസുമെടുത്ത് പുറത്തായി. തുടർന്നെത്തിയവരിൽ 24 റൺസെടുത്ത വരുൺ നായനാർക്ക് മാത്രമാണ് പിടിച്ചുനില്ക്കാനായത്. രോഹൻ നായർ പത്തും ആസിഫ് അലി നാലും റൺസെടുത്ത് പുറത്തായി. ഏഴ് റൺസോടെ കിരൺ സാഗറും റണ്ണൊന്നുമെടുക്കാതെ ഏദൻ ആപ്പിൾ ടോമും ആണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.