കറാച്ചി: ഇടക്കാല ചീഫ് സെലക്ടറായി മുൻ അന്താരാഷ്ട്ര താരം ഷാഹിദ് അഫ്രീദിയെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചതിന് പിന്നാലെ വിവാദവും. ന്യൂസിലൻഡിനെതിരെ തിങ്കളാഴ്ച ആരംഭിച്ച ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനിൽനിന്ന് വൈസ് ക്യാപ്റ്റൻ മുഹമ്മദ് റിസ് വാനെ ഒഴിവാക്കിയതിനു പിന്നിൽ അഫ്രീദിയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ തോറ്റമ്പിയ ടെസ്റ്റ് പരമ്പരയിൽ മോശം ബാറ്റിങ് പ്രകടനമായിരുന്നു റിസ് വാന്റെത്.
അഫ്രീദി ചുമതലയേറ്റെടുത്തതോടെയാണ് താരത്തെ മാറ്റാൻ തീരുമാനിച്ചതെന്ന് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരടക്കം ട്വിറ്ററിൽ കുറിച്ചു. സർഫറാസ് അഹ്മദിനെയാണ് പകരം ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.