ന്യൂഡൽഹി: ആസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറിന് ഇന്ത്യയോടുള്ള ബന്ധം ഏവർക്കുമറിയാവുന്നതാണ്. ഐ.പി.എല്ലിൽ സൺൈറസേഴ്സ് ഹൈദരാബാദിന്‍റെ താരമായിരുന്ന വാർണർ ലോക്ഡൗൺ കാലത്ത് തെലുഗു പാട്ടുകൾക്ക് ചുവടുവെച്ച് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. അല്ലുവിന്‍റെ 'ബുട്ട ബൊമ്മ' എന്ന ഗാനത്തിന്‍റെ വാർണർ ഡാൻസ് പതിപ്പ് ടിക്ടോക്കിൽ വൈറലായിരുന്നു.
ഇപ്പോൾ അല്ലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'പുഷ്പ'യിലെ ഗാനരംഗത്തിൽ തന്‍റെ മുഖം മോർഫ് ചെയ്ത് ചേർത്തിരിക്കുകയാണ് വാർണർ. 'ഏയ് ബിഡ്ഡ ഇദ്ദി നാ അഡ്ഡ' എന്ന പാട്ടിലെ അല്ലുവായാണ് വാർണർ വേഷപ്പകർച്ച നടത്തിയത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ആസ്ട്രേലിയൻ ടീമിലെ സഹതാരം മിച്ചൽ ജോണസണും പോസ്റ്റിന് കമൻറ് ഇട്ടിട്ടുണ്ട്.
വാർണറിന്‍റെ വിഡിയോ ഏതായാലും ഇന്ത്യൻ ആരാധകർ ആഘോഷമാക്കി. വിഡിയോ കാണാം:
ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ മികച്ച ഫോമിലാണ് വാർണർ ബാറ്റുവീശുന്നത്. ആദ്യ ഇന്നിങ്സിൽ വാർണർ ഓസീസിനായി 94 റൺസ് അടിച്ചിരുന്നു. മത്സരത്തിൽ ഒമ്പത് വിക്കറ്റിന് ജയിച്ച ആതിഥേയർ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.