ആൻറിഗ്വ: ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ യു.എസിന് 195 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്.
40 പന്തിൽ 74 റൺസെടുത്ത ഓപണർ ക്വിന്റൺ ഡികോക്കും 32 പന്തിൽ 46 റൺസെടുത്ത എയ്ഡൻ മാർക്രമും 22 പന്തിൽ പുറത്താകാതെ 36 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.
റീസ് ഹെൻഡ്രിക്സ് 11 ഉം ഡേവിഡ് മില്ലർ റൺസൊന്നും എടുക്കാതെയും പുറത്തായി. ട്രിസ്റ്റൻ സ്റ്റബ്സ് 20 റൺസുമായി പുറത്താകാതെ നിന്നു. യു.എസിന് വേണ്ടി സൗരഭ് നേത്രാവത്കർ, ഹർമീത് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.