മുംബൈ: ജയിക്കാൻ രണ്ടു പന്തിൽ അഞ്ച് റൺസ് വേണ്ടിയിരിക്കെ അനായാസം എത്തിപ്പിടിക്കാമായിരുന്ന ആ സിംഗിളിനായി സഞ്ജു സാംസൺ ഒാടാതിരുന്നതിെൻറ ശരി തെറ്റുകൾ ചികയുന്ന ലഹളയാണിപ്പോൾ െഎ.പി.എൽ ആരാധകർക്കിടയിൽ.അവസാന പന്തിൽ അഞ്ചു റൺസെന്ന ലക്ഷ്യം അടിച്ചെടുക്കാമെന്ന സഞ്ജുവിെൻറത് അമിതവിശ്വാസമായിരുന്നോ...?
സഞ്ജു ആ സിംഗിൾ എടുത്തിരുന്നുവെങ്കിൽ മറുവശത്ത് ക്രിസ് മോറിസ് ടീമിനെ ജയിപ്പിക്കുമായിരുന്നോ..? വാദങ്ങളും മറുവാദങ്ങളും നീണ്ടുപോകുമ്പോൾ ടീമും ക്രിക്കറ്റ് വിദഗ്ധരും സഞ്ജുവിനൊപ്പമാണ്. 62 പന്തിൽ 119 റൺസുമായി തീപിടിച്ചു നിൽക്കുന്ന സഞ്ജു ലക്ഷ്യം കൈയെത്തിപ്പിടിക്കാൻ താൻ തന്നെയേ ഉള്ളൂ എന്നു വിശ്വസിച്ചതു തന്നെയാണ് ഏറ്റവും ഉചിതമായ തീരുമാനം. നോൺ സ്ട്രൈക്കർ എൻഡിൽനിന്ന് ക്രിസ് മോറിസ് സഞ്ജുവിെൻറ ക്രീസിൽ എത്തിയ ശേഷമായിരുന്നു സിംഗിൾ നിരസിച്ച് മടക്കിയയച്ചത്.
ആ തീരുമാനം ഏറക്കുറെ ശരിയുമായിരുന്നു. അർഷ്ദീപ് സിങ്ങിെൻറ പന്ത് സിക്സറിലേക്ക് പറക്കുന്നതും രാജസ്ഥാൻ റോയൽസ് ചരിത്ര വിജയം നേടുന്നതും ഉറപ്പിച്ചുപോയ നിമിഷം കൂടിയായിരുന്നു അത്. പക്ഷേ, ബൗണ്ടറി ലൈനിന് തൊട്ടുമുമ്പിൽ ദീപക് ഹുഡയുടെ കൈയിൽ ആ മാരകമായ ഇന്നിങ്സ് അവസാനിച്ചു.
ഏത് പന്തും സിക്സറിലേക്ക് പറത്താൻ ശേഷിയുള്ള ബാറ്റ്സ്മാനാണ് സഞ്ജു. വാംഖഡെയിൽ പഞ്ചാബ് കിങ്സിെൻറ ബൗളർമാർ അത് നേരിൽ അനുഭവിക്കുകയും ചെയ്തതാണ്. ഷമി അടക്കമുള്ള ബൗളർമാരെ സഞ്ജു അമ്മാനമാടിയതാണ്. അസാധാരണമായ ആംഗിളുകളിൽ സിക്സറുകളിലേക്ക് പന്ത് പറപറന്നതുമാണ്. സെഞ്ച്വറി കടന്നിട്ടും വിക്കറ്റ് പോകാതെ നായകെൻറ ഉത്തരവാദിത്തത്തോടെ അവസാന പന്തുവരെ പൊരുതിയാണ് സഞ്ജു കീഴടങ്ങിയത്.
രാജസ്ഥാൻ റോയൽസിെൻറ ടീം ഡയറക്ടർ കുമാർ സംഗക്കാര സഞ്ജുവിെൻറ തീരുമാനം തന്നെയായിരുന്നു ശരിയെന്ന് തറപ്പിച്ചു പറയുന്നു. 'നമ്മൾ എടുക്കാെത പോയ ആ സിംഗിളിനെ കുറിച്ചാണ് പറയുന്നത്. പക്ഷേ, എന്നെ സംബന്ധിച്ച് കളിക്കാരുടെ മനോഭാവത്തിലും പ്രതിബദ്ധതയിലുമുള്ള അവരുടെ വിശ്വാസമാണ് പ്രധാനം. അവരുടെ ശക്തി എന്താണെന്ന് അവർക്കറിയാം.
Debate over Sanju Samson - Chris Morris 'single' triggers hilarious meme game on Twitterസഞ്ജു ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നു. ആ ഇന്നിങ്സിൽ ഏഴ് സിക്സർ പായിച്ച ബാറ്റ്സ്മാനാണ് സഞ്ജു. ഒരെണ്ണം കൂടി ആ ഫോമിൽ അടിക്കാമെന്ന് അയാൾക്ക് വിശ്വാസമുണ്ടായിരുന്നു. ഏതാനും വാര മുന്നിൽ അത് ഇടറിവീണെങ്കിലും അതിെൻറ പേരിൽ അവനെ കുറ്റപ്പെടുത്താൻ ഞാനില്ല. ഞാനവനെ ശക്തമായി പിന്തുണയ്ക്കുന്നു.' സംഗക്കാര നയം വ്യക്തമാക്കുന്നു.വെസ്റ്റിൻഡീസിെൻറ ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറയും സഞ്ജുവിെൻറ തീരുമാനത്തെ ശരിവെക്കുന്നു.
മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറും സഞ്ജുവിെൻറ പ്രകടനത്തെ പുകഴ്ത്തുന്നു. സഞ്ജു ശരിക്കും ജയം അർഹിച്ചിരുന്നുവെന്ന് ഗാവസ്കർ പറഞ്ഞു.ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ മത്സരത്തിൽ സെഞ്ച്വറി അടിച്ച് റെക്കോർഡിട്ട സഞ്ജു െഎ.പി.എൽ 14ാം സീസണിലെ ആദ്യ സെഞ്ച്വറിയും തെൻറ പേരിലാക്കി. 12ാം സീസണിലെ ആദ്യ സെഞ്ച്വറി അടിച്ചതും സഞ്ജു ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.