മെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ഒന്നാം ദിനം ആസ്ട്രേലിയെയ 195 റൺസിന് പുറത്താക്കി ബൗളർമാർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി മുഹമ്മദ് സിറാജും മികച്ച പ്രകടനം കാഴ്ചവെച്ചു. സിറാജിന്‍റെ കന്നി വിക്കറ്റ് നേട്ടത്തിൽ മറ്റൊരു അരങ്ങേറ്റക്കാരനായ ശുഭ്മാൻ ഗില്ലും പങ്കുവഹിച്ചിരുന്നു.
ഗില്ലാണ് ബാക്വാർഡ് സ്ക്വയർ ലെഗിൽ മാർനസ് ലബുഷെയ്നെ മികച്ചൊരു ഡൈവിങ് ക്യാചിലൂടെ കൈപ്പിടിയിലൊതുക്കി സിറാജിന് ആദ്യ ടെസ്റ്റ് ഇരയെ നൽകിയത്. 48 റൺസുമായി അർധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ലബുഷെയ്നിന്റെ വിക്കറ്റ് ഇന്ത്യക്ക് മികച്ച ബ്രേക്ക്ത്രൂവായി.
സിറാജിന്‍റെ കന്നി വിക്കറ്റിന്‍റെ വിഡിയോ ക്രിക്കറ്റ് ആസ്ട്രേലിയ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സിറാജിനൊപ്പം നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറ, മൂന്ന് വിക്കറ്റെടുത്ത ആർ. അശ്വിൻ, ഒരുവിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജ എന്നിവർ ചേർന്നാണ് ഓസീസ് ബാറ്റിങ് നിരയെ മെരുക്കിയത്. ട്രെവിസ് ഹെഡ് (38), മാത്യു വെയ്ഡ് (30), നഥാൻ ലിയോൺ (20) എന്നിവരാണ് ആതിഥേയർക്കായി പിടിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.