"ഉച്ചത്തിലുള്ള രണ്ടു ശബ്ദങ്ങൾ കേട്ടു, സ്ഥിരീകരിക്കാമോ..‍‍‍‍‍?"; ഇന്ത്യൻ ജയത്തിന് പിന്നാലെ ന്യൂയോർക്ക് പൊലീസിനെ ടാഗ് ചെയ്ത് ഡൽഹി പൊലീസ് ട്വീറ്റ്

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടിയതിന് പിന്നാലെ ഡൽഹി പൊലീസ് എക്സിൽ കുറിച്ച പോസ്റ്റ് വൈറലായി. പാക് ടീമിനെ പരിഹസിച്ച് ന്യൂയോർക്ക് പൊലീസിനെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.

"ഉച്ചത്തിലുള്ള രണ്ട് ശബ്ദങ്ങൾ ഞങ്ങൾ കേട്ടു. ഒന്ന് "ഇന്ത്യ.. ഇന്ത്യ!", മറ്റൊന്ന് ടെലിവിഷനുകൾ തകരുന്നതാണ്. ദയവായി സ്ഥിരീകരിക്കാമോ?," ഡൽഹി പൊലീസ് എക്സിൽ കുറിച്ചു. 

ട്വീറ്റ് ഇതിനകം ഒമ്പത് ലക്ഷത്തോളം പേരാണ് കണ്ടത്. 7000ത്തോളം പേർ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.

ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ പരാജയം മുന്നിൽ കണ്ട ഇന്ത്യ ആറു റൺസിനാണ് ജയിച്ചത്. 119 റൺസിന് ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞെങ്കിലും ബൗളർമാരുടെ കരുത്തിൽ ജയം ഉറപ്പിക്കുകയായിരുന്നു.

നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത സ്റ്റാർ പേസർ ജസപ്രീത് ബുംറയാണ് ജയം തിരിച്ചുപിടിച്ചത്. അപകടകാരികളായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ഇഫ്ത്തിഖാർ അഹമ്മദിനെയും പുറത്താക്കി കളിയുടെ ഗതിമാറ്റി ബുംറ. മികച്ച സ്പെല്ലുകളുമായി മുഹമ്മദ് സിറാജും അർഷദ്വീപ് സിങും ബുംറക്ക് പിന്തുണ നൽകിയതോടെയാണ് ഇന്ത്യ അവിശ്വസനീയ ജയത്തിലെത്തിയത്.

രണ്ടു മത്സരങ്ങളിൽ രണ്ടും തോറ്റ പാകിസ്താന് അവസാന എട്ടിലേക്കെത്താൻ ഇനി ഒരുപാട് വിയർക്കേണ്ടി വരും. രണ്ടിൽ രണ്ടും ജയിച്ച ഇന്ത്യക്ക് കാര്യങ്ങൾ ഏറെ കുറെ എളുപ്പമാകുകയും ചെയ്തു.

Tags:    
News Summary - Delhi Police's viral tweet after India beats Pak: We heard two loud noises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.