ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ എ ടീമിൽ മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിനെ ഉൾപ്പെടുത്തി. വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരതാണ് ക്യാപ്റ്റൻ. ഡിസംബർ 11നും 26നും തുടങ്ങുന്ന രണ്ടു ചതുർദിന മത്സരങ്ങളാണ് എ ടീം കളിക്കുക. ആദ്യ ചതുർദിനത്തിനുള്ള സംഘത്തിലും ത്രിദിനം കളിക്കുന്ന ഇന്ത്യൻ ഇന്റർ ടീമിലും മലപ്പുറം എടപ്പാൾ സ്വദേശിയായ ദേവ്ദത്തുണ്ട്. 20ന് ആരംഭിക്കുന്ന ത്രിദിന മത്സരത്തിനുള്ള ടീമിൽ രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങിയ സീനിയർ താരങ്ങളെയും ഉൾപ്പെടുത്തി.
ഒന്നാം ചതുർദിനം ഇന്ത്യ എ ടീം: കെ.എസ്. ഭരത് (ക്യാപ്റ്റൻ), സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, പ്രദോഷ് രഞ്ജൻ പോൾ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ, ശാർദുൽ ഠാകുർ, പുൽകിത് നാരംഗ്, സൗരഭ് കുമാർ, മാനവ് സുത്താർ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, വിദ്വത് കവേരപ്പ, തുഷാർ ദേശ്പാണ്ഡെ.
രണ്ടാം ചതുർദിനം ഇന്ത്യ എ ടീം: കെ.എസ്. ഭരത് (ക്യാപ്റ്റൻ), സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, ധ്രുവ് ജുറെൽ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, സുത്താർ, ആകാശ് ദീപ്, വിദ്വത് കവേരപ്പ, നവ്ദീപ് സൈനി.
ത്രിദിന മത്സരം ഇന്ത്യ ഇന്റർ സ്ക്വാഡ്: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മൻ ഗിൽ, അഭിമന്യു ഈശ്വരൻ, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, പ്രദോഷ് രഞ്ജൻ പോൾ, കെ.എസ്. ഭരത്, ധ്രുവ് ജുറെൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, പുൽകിത് നാരംഗ്, ഹർഷിത് റാണ, ശാർദുൽ ഠാകുർ, സൗരഭ് കുമാർ, മാനവ് സുത്താർ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, വിദ്വത് കവേരപ്പ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, നവ്ദീപ് സൈനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.