ന്യൂഡൽഹി: കർണാടകയുടെയും റൺമെഷീനാണ് ദേവ്ദത്ത് പടിക്കൽ എന്ന മലയാളി താരം. കഴിഞ്ഞ സീസൺ ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനായി തുടങ്ങിയ റൺവേട്ടയുടെ തുടർച്ചയുമായി വിജയ് ഹസാരെയിലും ദേവ്ദത്തിെൻറ ബാറ്റുകൾ മാലപ്പടക്കം തീർക്കുന്നു. തിങ്കളാഴ്ച കേരളത്തിനെതിരെയും സെഞ്ച്വറി കുറിച്ച താരം തുടർച്ചയായ നാലാം മത്സരത്തിലാണ് ശതകം തികക്കുന്നത്.
ഒഡിഷ (152), കേരളം (126*), റെയിൽവേ (145*) എന്നിവർക്കെതിരായിരുന്നു പരമ്പരയിൽ നേരത്തെ സെഞ്ച്വറി കുറിച്ചത്. ആദ്യ രണ്ടു മത്സരങ്ങളിൽ (ഉത്തർപ്രദേശ് 57, ബിഹാർ 97) എന്നിവർക്കെതിരെ അർധ സെഞ്ച്വറിയും കുറിച്ചു. ആറുകളിയിൽ ഇതുവരെ അടിച്ചുകൂട്ടിയത് 673 റൺസ്. തൊട്ടുമുമ്പായി നടന്ന മുഷ്താഖ് അലി ട്വൻറി20യിലും ദേവ്ദത്ത് മികച്ച ഫോമിലായിരുന്നു. ആറ് കളിയിൽ 218 റൺസ് നേടി.
നിലമ്പൂർ സ്വദേശി ബാബുനുവിെൻറയും എടപ്പാൾ സ്വദേശി അമ്പിളിയുടെയും മകനായ ദേവ്ദത്ത് ഹൈദരാബാദിലും പിന്നീട് കർണാടകയിലുമാണ് വളർന്നത്. കർണാടകയിൽ കളിച്ചുവളർന്ന ദേവ്ദത്ത് വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്വൻറി 20 എന്നിവയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് 2020ലെ ഐ.പി.എല്ലിലേക്ക് വിളിയെത്തിയത്. 2019ൽ 20 ലക്ഷം രൂപക്ക് ബംഗളൂരു സ്വന്തമാക്കിയെങ്കിലും അരങ്ങേറ്റത്തിനായി 2020 വരെ കാത്തിരിക്കേണ്ടി വന്നു. കിട്ടിയ അവസരം ദേവ്ദത്ത് ശരിക്കും മുതലെടുത്തത്തോടെ തുടങ്ങാനിരിക്കുന്ന സീസണിൽ ബാംഗ്ലൂരിന്റെ കുന്തമുനയായി പടിക്കൽ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.