ചെന്നൈ: ഐ.പി.എൽ മാമാങ്കത്തിന് ക്രിക്കറ്റ് ലോകം കാതോർത്തിരിക്കുേമ്പാൾ തങ്ങളുടെ ആരാധകർക്കായി പുതിയ വിശേഷങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഓരോ ടീമുകളും. ചെന്നൈ സൂപ്പർ കിങ്സ് വെള്ളിയാഴ്ച പുറത്തുവിട്ട വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യൻ ടീമിൽനിന്ന് പടിയിറങ്ങിയ ധോണിയും റെയ്നയും തന്നെയാണ് വിഡിയോയിലെ താരങ്ങൾ. ചെന്നൈയിലെ സ്റ്റേഡിയത്തിൽ ടീം പരിശീലനം നടത്തുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധനകൾക്കുശേഷമാണ് ടീം ഗ്രൗണ്ടിലിറങ്ങുന്നത്.
പെരിയതല ധോണി ലോങ്ഓണിലൂടെ കൂറ്റൻ സിക്സർ പായിപ്പിക്കുേമ്പാൾ ചിന്നത്തല റെയ്ന പിന്നിൽ വിസിലടിച്ച് ആഹ്ലാദം പങ്കിടുന്നത് വിഡിയോയിൽ കാണാം. 'കോവിഡ് കാരണം സൂപ്പർ ആരാധകരില്ലാത്തതിെൻറ നിരാശയിലായിരുന്നു സൂപ്പർ ക്യാമ്പ്. എന്നാൽ, ഉച്ചത്തിൽ മുഴങ്ങിയ വിസിലോടെ പരിശീലനം പൂർത്തീകരിക്കാൻ കഴിഞ്ഞു' എന്ന കുറിപ്പോടെയാണ് ചെന്നൈ സൂപ്പർകിങ്സിെൻറ ട്വിറ്റർ ഹാൻഡിലിൽ വിഡിയോ വന്നിട്ടുള്ളത്. ഇവരെ കൂടാതെ ദീപക് ചഹാർ, പിയൂഷ് ചൗള എന്നിവരെയും വിഡിയോയിൽ കാണാം.
ടീം പരിശീലനം നടത്തുന്ന ചിത്രങ്ങളും കഴിഞ്ഞദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. യു.എ.ഇയിൽ അരങ്ങേറുന്ന ടൂർണമെൻറിനായി വെള്ളിയാഴ്ച ടീം ചെന്നൈയിൽനിന്ന് വിമാനം കയറി. അതേസമയം, മുൻ ഇന്ത്യൻ താരവും ഒാഫ് സ്പിന്നറുമായ ഹർഭജൻ സിങ് ടീമിെൻറ കൂടെ യാത്രതിരിച്ചിട്ടില്ല. അദ്ദേഹം അടുത്ത ആഴ്ച യു.എ.യിലെത്തുമെന്നാണ് റിപ്പോർട്ട്. ആസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ നേരത്തെ തന്നെ യു.എ.ഇയിലെത്തിയിട്ടുണ്ട്. അദ്ദേഹം ഹോട്ടലിൽ ഏഴ് ദിവസം ക്വാറൻറീനിലാണ്.
കഴിഞ്ഞവർഷം മുംബൈ ഇന്ത്യൻസിനോട് ഫൈനലിൽ തോറ്റതിെൻറ ക്ഷീണം തീർത്ത് കപ്പ് നേടാൻ ഒരുങ്ങിത്തന്നെയാണ് തലയുടെ നേതൃത്വത്തിൽ ടീം ദുബൈയിലേക്ക് വിമാനം കയറിയത്. സെപ്റ്റംബർ 19ന് മുംബൈക്കെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
The super camp sorely missed the super fans, thanks to COVID. But we managed to end it with a loud whistle! #WhistlePodu #Yellove 🦁💛 pic.twitter.com/z8NoMk7h6p
— Chennai Super Kings (@ChennaiIPL) August 21, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.