പാകിസ്താനെതിരെ പരമ്പര വിജയിച്ചെന്ന് കരുതി ബംഗ്ലാദേശ് ഇന്ത്യക്ക് വെല്ലുവിളിയാകില്ലെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്ക്. ഇന്ത്യക്കെതിരെ ഇന്ത്യയിൽ വെച്ച് കളിക്കാൻ കഠിനമായിരിക്കുമെന്നും അതിനാൽ ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ബംഗ്ലാദേശിന് സാധിക്കില്ലെന്നും കാർത്തിക്ക് പറഞ്ഞു. പാകിസ്താനെതിരെയുള്ള രണ്ട് മത്സരമുള്ള പരമ്പരയിൽ രണ്ടും വിജയിച്ചുകണ്ട് ബംഗ്ലാദേശ് പരമ്പര വൈറ്റ് വാഷ് ചെയ്തിരുന്നു. ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരം പോലും ബംഗ്ലാദേശ് ഇതുവരെ വിജയിച്ചിട്ടില്ല.
'എനിക്ക് തോന്നുന്നില്ല ബംഗ്ലാദേശിന് ഇന്ത്യക്കെതിരെ വെല്ലുവിളി ഉയർത്താൻ സാധിക്കുമെന്ന്. ഇന്ത്യയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കുന്നത് കഠിനമാണ്. ബംഗ്ലാദേശ് പാകിസ്താനെതിരെ നന്നായി കളിച്ചുവെങ്കിലും ഇന്ത്യയെ അവർക്ക് സമ്മർദത്തിലാക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല,' ക്രിക്ബസിൽ സംസാരിക്കവെ കാർത്തിക്ക് പറഞ്ഞു.
ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ടീം ഇന്ത്യൻ മണ്ണിൽ കളിക്കുന്ന പരമ്പരയാണ് ബംഗ്ലാദേശിനെതിരെയുള്ളത്. കഴിഞ്ഞ മാസം ശ്രീലങ്കക്കെതിരെയുള്ള ഏകദിന, ട്വന്‍റി-20 പരമ്പരകൾ ഇന്ത്യ കളിച്ചിരുന്നു ടി-20 പരമ്പര ഇന്ത്യ വിജയിച്ചിരുന്നു എങ്കിലും ഏകദിന മത്സരത്തിൽ ഇന്ത്യ തോൽക്കുകയായിരുന്നു. സെപ്റ്റംബർ 19നാണ് ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരം നടക്കുക. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് അറിയിക്കുന്ന പരമ്പരയായിരിക്കുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.