ന്യൂഡൽഹി: കോവിഡിെൻറ പശ്ചാത്തലത്തിൽ മാർച്ചിൽ ഇന്ത്യയിൽവെച്ച് തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിെൻറ 13ാം പതിപ്പ് യു.എ.ഇയിലേക്ക് പറിച്ചുനടുകയായിരുന്നു. ബി.സി.സി.ഐക്കും പ്രേക്ഷകരായ സ്റ്റാർ ഇന്ത്യയുടെയും കോടികളുടെ നഷ്ടം ഒഴിവാക്കാനായി ടൂർണമെൻറ് മാസങ്ങളോളം നീട്ടിവെച്ച് യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചു. കാണികളുടെ അഭാവത്തിലും വിജയകരമായി പൂർത്തിയാക്കിയ ടൂർണമെൻറിെൻറ ബാലൻസ് ഷീറ്റ് പരിശോധിക്കുേമ്പാൾ ഡിസ്നി ഇന്ത്യക്ക് പറയാനുള്ളത് ലാഭത്തിെൻറ കണക്ക് മാത്രം.
സ്റ്റാർ ഇന്ത്യ പരസ്യവരുമാനത്തിലൂടെ മാത്രം 2500 കോടി നേടി. ടെലിവിഷൻ പരസ്യത്തിൽനിന്നും 2250 കോടിയും ഹോട്ട്സ്റ്റാറിൽനിന്ന് 250 കോടിയോളവും ഈ ഐ.പി.എൽ സീസണിൽ പരസ്യവരുമാനം ലഭിച്ചതായാണ് വിവരം.
ടൂർണമെൻറ് ആരംഭിക്കുന്നതിന് മുമ്പ് 18 സ്േപാൺസർമാരായി സഹകരിക്കുകയും 117ഓളം പരസ്യദാതാക്കളുമായി കരാർ ഒപ്പിടുകയും ചെയ്തിരുന്നു. 13 എയർ സ്പോൺസർമാരുമായും സ്റ്റാർ ഇന്ത്യ കരാറിൽ എത്തിയിരുന്നു.
ആമസോൺ, ബൈജൂസ്, ഡ്രീം 11, ഫോൺ പേ, പോളികാബ്, ഐ.ടി.സി, കൊക്കകോള, റമ്മി സർക്കിൾ, എ.എം.എഫ്.ഐ, പി ആൻഡ് ജി, കമല പസന്ത് തുടങ്ങിയവ ഭീമൻമാരുമായിട്ടായിരുന്നു പ്രധാന കരാർ. ഇതിൽ ഏറ്റവുമധികം പരസ്യത്തിനായി ചെലവഴിച്ചത് ബൈജൂസ് ആപ്പാണ്.
'ഐ.പി.എൽ കാഴ്ചക്കാരുടെ എണ്ണം വൻതോതിൽ ഉയർത്തിയിരുന്നു. ഇക്കാലയളവിൽ 25 ശതമാനം കാഴ്ചക്കാർ കൂടി. സ്റ്റാർ ഇന്ത്യയുടെ പരസ്യവരുമാനത്തിൽ ഇത് പ്രതിഫലിക്കും. കൂടാതെ ഐ.പി.എൽ 2021ന് ഗുണകരമാകുമെന്നും' ഒരു മീഡിയ പ്ലാനർ പറഞ്ഞു.
മുൻ സീസണിനെ അപേക്ഷിച്ച് ഐ.പി.എൽ കാഴ്ചക്കാരുെട എണ്ണത്തിൽ ഈ വർഷം റെക്കോഡ് വൻവർധനയുണ്ടായിരുന്നു. 30 ശതമാനമായിരുന്നു വർധന. ഇത് സ്റ്റാർ ഇന്ത്യയുടെ വരുമാനവും കൂട്ടി. വരും വർഷങ്ങളിൽ പരസ്യവരുമാനം ഉയരുന്നതിനും ഇത് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.