'ഇന്ത്യയിലേക്ക്​ മടങ്ങിപ്പോ'; താരങ്ങൾക്കും ആരാധകർക്കും നേരെ വംശീയാധിക്ഷേപവുമായി ഇംഗ്ലീഷ്​ ഫാൻസ്​

നോട്ടിങ്​ഹാം: 2020-21 സീസണിലെ ഇന്ത്യയു​െട ആസ്​ട്രേലിയൻ പര്യടനം സംഭവബഹുലമായിരുന്നു. മുഹമ്മദ്​ സിറാജ്​ അടക്കമുള്ള ഇന്ത്യൻ താരങ്ങൾക്ക്​ നേരെ വംശീയാധിക്ഷേപമുയർന്ന സംഭവം ക്രിക്കറ്റ്​ ലോകം മറന്ന്​ വരുന്നതേയു​ള്ളൂ.

പൊതുവെ മാന്യൻമാരായ കാണികളെന്നാണ്​ ഇംഗ്ലണ്ടുകാരെ വിലയിരുത്താറുള്ളത്​. എതിരാളികളുടെ മികച്ച പ്രകടനത്തെ വരെ അഭിനന്ദിക്കുന്ന പാരമ്പര്യമായിരുന്നു ഇംഗ്ലീഷ്​ ആരാധകർക്ക്​. ഇംഗ്ലണ്ടിൽ നിന്ന്​ വംശീയാധിക്ഷേപത്തിന്‍റെ വാർത്തകൾ പൊതുവേ വരാത്തതാണ്​. എന്നാൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിനിടെ നടന്ന സംഭവങ്ങൾ ഇവയെല്ലാം തള്ളുന്നതായിരുന്നു. ഒരു ബ്രിട്ടീഷ്​ ഇന്ത്യൻ വനിതയാണ്​ സാമൂഹിക മാധ്യമങ്ങളിലൂടെ ഇംഗ്ലീഷ്​ ആരാധകർ ഇന്ത്യൻ കളിക്കാർക്ക്​ നേരെ വംശീയാധിക്ഷേപം നടത്തിയ കാര്യം ത​ുറന്ന്​ പറഞ്ഞത്​.

ഇന്ത്യൻ പേസർ മുഹമ്മദ്​ ഷമിക്കെതിരെയായിരുന്നു ആദ്യം വംശീയാധിക്ഷേപം ഉയർന്നത്​. റിവ്യൂ നഷ്​ടപ്പെടുത്തിയതോടെ നായകൻ വിരാട്​ കോഹ്​ലിക്ക്​ നേരെയായി അധിക്ഷേപം. സന്ദർശകരെ മടിയൻമാരെന്നും ചതിയൻമാരെന്നുമാണ്​ കാണികൾ വിശേഷിപ്പിച്ചത്​.

ഇന്ത്യൻ ടീമിനെതിരെ അധിക്ഷേപം തുടർന്നപ്പോൾ ഒരു ആരാധിക അത്​ നിർത്താൻ ആവശ്യ​െപട്ടു. എന്നാൽ നിങ്ങൾ ഏത്​ രാജ്യക്കാരിയാണെന്നായിരുന്നു അവരോടുള്ള ചോദ്യം. കുറച്ചെങ്കിലും മാന്യത കാണിച്ചു കൂടേയെന്ന്​ ചോദിച്ചപ്പോൾ ഇന്ത്യയിലേക്ക്​ മടങ്ങിപ്പോകാനായിരുന്നു മറുപടി​.

പിന്നാലെ അവർ സംഭവം ഗ്രൗണ്ട്​ ഒഫീഷ്യൽസിനെ അറിയിച്ചു. തൊട്ടുപിന്നാലെ 31കാരനായ ഒരാളെ ഗ്രൗണ്ടിൽ നിന്ന്​ പുറത്താക്കി. ശേഷം യുവതിയും കുടുംബവും ഇന്ത്യൻ ആരാധകർ നിന്ന ഭാഗത്തേക്ക്​ മാറിയെങ്കിലും ഇംഗ്ലീഷ്​ ആരാധകർ അധിക്ഷേപം തുടർന്നു. ഡെൽറ്റ എന്ന്​ വിളിച്ചാണ്​ അവർ അധിക്ഷേപം തുടർന്നത്​. ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ കോവിഡ് വകഭേദമായ 'ഡെൽറ്റ'​യെയാണ്​ ഉദ്ദേശിച്ചത്​. ബ്രിട്ടൻ അടക്കം യൂറോപ്യൻരാജ്യങ്ങളിൽ ഡെൽറ്റ വകഭേദമാണ്​ ഇപ്പോൾ കനത്ത നാശം വിതക്കുന്നത്​.

Tags:    
News Summary - England fans hurl racist comments towards Indian cricketers and fans during first Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.